Photo: Gettyimages
സ്ഥിര നിക്ഷേപങ്ങളുടെ പലിശ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നു. മെയ് മാസത്തിലും നിരക്ക് കൂട്ടി പരമാവധി നിക്ഷേപം സമാഹരിക്കാനുള്ള തെയ്യാറെടുപ്പിലാണ് ബാങ്കുകള്‍. അതേസമയം, പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും വന്‍കിട ബാങ്കുകള്‍ മടിച്ചുമടിച്ചാണ് നിരക്ക് കൂട്ടുന്നത്. 2,000 രൂപയുടെ നോട്ട് പിന്‍വലിച്ചതിനാല്‍ വന്‍തോതില്‍ പണം തിരികെയെത്തുന്നത് അവസരമാക്കുകയാണ് പ്രമുഖ ബാങ്കുകള്‍. അതുകൊണ്ടുതന്നെ ഉടനയൊരു വര്‍ധന ഈ ബാങ്കുകളില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. നിരക്ക് വര്‍ധനവില്‍നിന്ന് റിസര്‍വ് ബാങ്ക് വിട്ടുനില്‍ക്കുന്നതോടെ ഭാവിയില്‍ നേരിയതോതിലെങ്കിലും പലിശ കുറയാനും സാധ്യതയുണ്ട്.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് നിലവിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നിക്ഷേപത്തില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കാം. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.50 ശതമാനംവരെ പലിശ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാവിയില്‍ പലിശ നിരക്ക് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ദീര്‍ഘകാലയളവില്‍ നിക്ഷേപം 'ലോക്ക്' ആക്കാം.
യൂണിറ്റി ബാങ്ക്
1001 ദിവസത്തെ നിക്ഷേപത്തിനാണ് യുണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.50ശതമാനംവും സാധാരണക്കാര്‍ക്ക് 9 ശതമാനവും പലിശ ലഭിക്കും. 181-201, 501 ദിവസ കാലയളവുകളിലെ നിക്ഷേപത്തിന് മുതിര്‍ന്നവര്‍ക്ക് 9.25ശതമാന് പലിശ നല്‍കുന്നത്.
ഇസാഫ് ബാങ്ക്
കേരളത്തിലെ പ്രമുഖ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് രണ്ടു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്നവര്‍ക്ക് 9 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ക്ക് 8.50 ശതമാനവും ലഭിക്കും.
ഫിന്‍കെയര്‍
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന ഉയര്‍ന്ന നിരക്ക് 9.01 ശതമാനമാണ്. 1000 ദിവസ കാലയളവില്‍ സാധാരണക്കാര്‍ക്ക് 8.41 ശതമാനവും മുതിര്‍ന്നവര്‍ക്ക് 9.01 ശതമാനവും പലിശ ലഭിക്കും.
ജന ബാങ്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന പരമാവധി പലിശ 9 ശതമാനമാണ്. 366 മുതല്‍ 499 വരെ ദിവസം വരെയുള്ള കാലയളവില്‍ സാധാരണക്കാര്‍ക്ക് 8.50ശതമാനവും മുതിര്‍ന്നവര്‍ക്ക് 9 ശതമാനവും പലിശ ലഭിക്കും. 501 ദിവസത്തെ നിക്ഷേപത്തിനും സമാനമായ പലിശയുണ്ട്. രണ്ടുവര്‍ഷം വരെയുള്ള കാലയളവിലെ നിക്ഷേപത്തിനും ഇതേ പലിശ ലഭിക്കും.
സൂര്യോദയ് ബാങ്ക്
അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ മുതിര്‍ന്നവര്‍ക്ക് 9.60ശതമാനം പലിശ ലഭിക്കും. സാധാരണക്കാര്‍ക്ക് 9.10 ശതമാനവുമാണ് പലിശ. 999 ദിവസ കാലയളവില്‍ മുതിര്‍ന്നവര്‍ക്ക് 9 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് 9.50 ശതമാനം പലിശയും ലഭിക്കും.
ഇക്വിറ്റാസ് ബാങ്ക്
മറ്റൊരു സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇക്വിറ്റാസ് 888 ദിവസ കാലയളവില്‍ മുതിര്‍ന്നവര്‍ക്ക് ഒമ്പത് ശതമാനം പലിശയാണ് നല്‍കുന്നത്. സാധാരണക്കാര്‍ക്ക് 8.50ശതമാനവും.
പൊതു-സ്വകാര്യ മേഖലകളിലെ ബാങ്കുകളെപ്പോലെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് കൂടുതല്‍ ശാഖകളില്ല. എങ്കിലും വിവിധ നഗരങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. ഓണ്‍ലൈനായി നിക്ഷേപം നടത്താനുള്ള സൗകര്യവും പല ബാങ്കുകളും നല്‍കുന്നുണ്ട്.
ഇന്‍ഷുറന്‍സ് പരിരക്ഷ
അഞ്ച് ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന്(പലിശ ഉള്‍പ്പടെ) ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്റെ(ഡിഐസിജിസി)പരിരക്ഷ ലഭിക്കും. അതുകൊണ്ടുതന്നെ ഇത്രയും തുക സുരക്ഷിതമാണെന്ന് ഉറപ്പിക്കാം. കൂടുതല്‍ തുകയുണ്ടെങ്കില്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപം ക്രമീകരിക്കാം. കുടുംബത്തിലെ തന്നെ പല വ്യക്തികളുടെ പേരില്‍ നിക്ഷേപം നടത്തിയാലും കൂടുതല്‍ തുകയുടെ പരിരക്ഷ ലഭിക്കും.
Content Highlights: Above 9% interest: Invest in these banks


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..