Photo:Gettyimages
അബുദാബിയില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുകയാണ് റോബിന്. വയസ്സ് 33. 40-ാമത്തെ വയസ്സില്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നു. അതിനായി 25 ലക്ഷം രൂപ ഇപ്പോഴേ കരുതിയിട്ടുണ്ട്. നിലവിലെ ജീവിത ചെലവ് 20,000 രൂപയാണ്. 70വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് റോബിന് പ്രതീക്ഷിക്കുന്നത്. റിട്ടയര്‍മെന്റുകാല ജീവിതത്തിനായി എത്രതുക കൂടുതല്‍ നിക്ഷേപിക്കണമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്.
നിലവിലെ ജീവിത ചെലവായ 20,000 രൂപ ഏഴുവര്‍ഷം കഴിയുമ്പോള്‍ ശരാശരി ഏഴുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേരുമ്പോള്‍ 32,116 രൂപയായി ഉയരും. 70വയസ്സുവരെ ജീവിക്കുമെന്നാണ് റോബിന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് 80വയസ്സുവരെയെങ്കിലും ജീവിക്കുമെന്ന് കണക്കുകൂട്ടണം.
ഇതുപ്രകാരം റിട്ടയര്‍ ചെയ്ത ആദ്യവര്‍ഷം ജീവിക്കാന്‍ വേണ്ടിവരിക 3,85,388 രൂപയാണ്. 80വയസ്സുവരെ ജീവിക്കുമെന്ന് കണക്കുകൂട്ടിയാല്‍ മൊത്തം 1,29,32,405 രൂപയും കരുതേണ്ടിവരും. റിട്ടയര്‍മെന്റുകാല ജീവിതത്തിനായി സമാഹരിച്ചിട്ടുള്ള തുകയില്‍നിന്ന് 40വയസ്സിനുശേഷം എട്ടുശതമാനം ആദായം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്.
ഇതിനകം 25 ലക്ഷം രൂപയാണ് റോബിന് നിക്ഷേപിച്ചിട്ടുള്ളത്. ഇതോടൊപ്പം പ്രതിമാസം നിക്ഷേപിക്കേണ്ടിവരിക 54,293 രൂപയാണ്. 40വയസ്സാകുമ്പോള്‍ നിങ്ങളുടെ മൊത്തം നിക്ഷേപം 1,29,32,406 ആയി വളര്‍ന്നിട്ടുണ്ടാകും. നിലവിലെ നിക്ഷേപം, ഭാവിയിലെ നിക്ഷേപം എന്നിവയില്‍നിന്ന് 12 ശതമാനം ആദായം ലഭിക്കുമെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്. 40 വയസ്സിനുശേഷം മൊത്തം നിക്ഷേപത്തിന്മേല് എട്ട് ശതമാനം പലിശയാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 25 ലക്ഷത്തോടൊപ്പം ഒറ്റത്തവണയായി 31,06,401 രൂപ നിക്ഷേപിച്ചാലും ഏഴുവര്‍ഷം കഴിയുമ്പോള്‍ നിശ്ചിത തുക നിങ്ങള്‍ക്ക് സമാഹരിക്കാനാകും.
വിരമിച്ചശേഷം
41-ാമത്തെ വയസ്സില്‍ 1,29,32,405 രൂപയാണ് കൈവശമുണ്ടാകുക. ആവര്‍ഷം വരുന്ന ചെലവ് 3,85,388 രൂപയാണ്. നിക്ഷേപത്തിന് 10,03,761 രൂപ (എട്ട് ശതമാന പ്രകാരം) പലിശയായും ലഭിക്കും. ആവര്‍ഷം അവസാനം 1,35,50,770 രൂപയാകും ബാക്കിയുണ്ടാകുക(പട്ടിക കാണുക).
ശ്രദ്ധിക്കുക: 60-ാമത്തെ വയസ്സിലാണ് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 2,73,43,126 രൂപയാണ് കണ്ടെത്തേണ്ടി വരിക. അതിനായി നിങ്ങള്‍ കൂടുതല്‍ തുകയൊന്നും നിക്ഷേപിക്കേണ്ടിവരില്ല. നിലവിലെ 25 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍നിന്ന് 11 ലക്ഷം രൂപയെടുത്ത് എസ്ഐപിയായി മികച്ച ഫള്ക്സി ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. അതുമതിയാകും നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതത്തിന്. കാരണം വിരമിക്കാന്‍ ഇനിയും 27 വര്‍ഷം ബാക്കിയുണ്ട്. അതിനകം 11 ലക്ഷം രൂപ നിങ്ങളുടെ ലക്ഷ്യതുകയിലെത്തിയിട്ടുണ്ടാകും.
അതിനായി ഒരു ലിക്വഡ് ഫണ്ടിലോ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടിലോ നിക്ഷേപിച്ച് അതില്‍നിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍വഴി ഫണ്ടുകളിലേയ്ക്ക് മാറ്റാം. 7-10 വര്‍ഷമെങ്കിലും ഫണ്ടിലെ നിക്ഷേപം നലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ബാക്കിയുള്ള 14 ലക്ഷം രൂപയും ഇങ്ങനെ എസ്ഐപിവഴി നിക്ഷേപിക്കാം. കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിങ്ങനെയുള്ള മറ്റ് സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കാം.
40വയസ്സില്‍ വിരമിക്കുമ്പോള്‍ നിങ്ങളുടെ കൈവശമുള്ള തുകയ്ക്ക് ലഭിക്കുന്ന പലിശയും ജീവിതചെലവിനുള്ള വിനിയോഗവും ഇപ്രകാരമാണ്.
.png?$p=b5aa865&&q=0.8)
Content Highlights: 1.30 crore to retire at 40: How much should be invested monthly?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..