![]() |
ബിപാഷ ബസു |
ഫിറ്റ് ഫാബുലസ് എന്ന പേരില്‍ ഈ വര്‍ഷം ആദ്യം ഫിറ്റ്നെസ് ഡിവിഡികള്‍ പുറത്തിറക്കിയ ബിപാഷ, റീബോക്കുമായി ചേര്‍ന്ന് ബിബി ലവ് യുവര്‍സെല്‍ഫ് ബ്രാന്‍ഡില്‍ ഫിറ്റ്നെസ് വസ്ത്രശേഖരവും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോസ്മെറ്റിക് വിപണിയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നത്. വീഡിയോ ആല്‍ബം നിര്‍മാണ രംഗത്തേക്ക് ഇറങ്ങാനും ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ കൂട്ടുകാരി കൂടിയായ ബിപാഷയ്ക്ക് പ്ലാനുണ്ട്.
കോസ്മെറ്റിക്കിനേയും മേക്കപ്പിനേയും കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടെന്നാണ് വിശ്വാസമെന്ന് ബിപാഷ പറയുന്നു. ഏഷ്യന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പറ്റിയ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളാവും ബിപാഷ അവതരിപ്പിക്കുക. എങ്കിലും തന്റെ ബ്രാന്‍ഡിനെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്താനാണ് ബിപാഷയ്ക്ക് താത്പര്യം. ഇന്ത്യന്‍ വിപണി പിടിച്ച ശേഷമായിരിക്കും വിദേശങ്ങളിലേക്ക് കടക്കുക. കണ്ണിന്റെ സൗന്ദര്യവര്ധനയാണ് തന്റെ പ്രത്യേകതയെന്ന് ഈ കറുത്ത സുന്ദരി പറയുന്നു.
തന്റെ മറ്റു ബിസിനസ്സുകള്‍ പോലെ കോസ്മെറ്റിക് ബിസിനസ്സും വിജയിക്കുമെന്ന് ബിപാഷയ്ക്ക് ശുഭപ്രതീക്ഷയുണ്ട്. ഇന്ത്യന്‍ സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ജിം വസ്ത്രങ്ങളാണ് റീബോക്കുമായി ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്. ടീഷര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഇതില്‍ പെടുന്നു. 495 രൂപ മുതലാണ് വില.

കൂടുതല്‍ സ്ത്രീകളെ ഫിറ്റ്നെസ്സിന്റെ ആവശ്യകതയെക്കുറിച്ച് ബോധവതികളാക്കാനാണ് ഫിറ്റ്നെസ് ഡിവിഡികള്‍ പുറത്തിറക്കിയിരിക്കുന്നത്. 25 മിനിട്ടാണ് ഇതിന്റെ ദൈര്‍ഘ്യം.
നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഈ ബംഗാളി സുന്ദരി. കോര്‍പ്പറേറ്റ് എന്ന സിനിമയില്‍ ബിസിനസ്സുകാരിയുടെ വേഷം ഗംഭീരമാക്കിയ ബിപാഷ ബസു സ്വന്തം ജീവിതത്തിലും ഈ റോള്‍ ഭംഗിയാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.