കുട്ടികള്‍ക്ക് കാണാന്‍ അനുയോജ്യമല്ലെന്നകാരണത്താല്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കിയത് കഴിഞ്ഞദിവസമാണ്. 

പ്രേക്ഷകരില്‍നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെതുടര്‍ന്നാണ് അഡ്വവര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ നിര്‍ദേശംവെച്ചത്. 

പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം കാണാവുന്ന ഉള്ളടക്കമാണ് 'ഉറ' യുടെ പരസ്യത്തിലുള്ളതെന്നും അതുകൊണ്ടുതന്നെ പ്രൈം ടൈമില്‍ കാണിക്കരുതെന്നുമാണ് ഒടുവില്‍ തീരുമാനിച്ചത്. 

കുട്ടികളെ 'വഴിതെറ്റിക്കുന്ന' പരസ്യങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കില്‍ കോണ്ടത്തിന്റെ പരസ്യംമാത്രം ഒഴിവാക്കിയാല്‍ മതിയോയെന്നാണ് പ്രേക്ഷകരുടെ ന്യായമായ സംശയം. 

ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പരസ്യമല്ലാതിരുന്നിട്ടുകൂടി കുട്ടികള്‍ക്ക് യോജിക്കാത്ത ഉള്ളടക്കമുള്ള നിരവധി പരസ്യങ്ങള്‍ ടെലിവിഷനില്‍ മിന്നിമറയാറുണ്ട്.

നേരിട്ടല്ലെങ്കിലും ലൈംഗികത ധ്വനിപ്പിക്കുന്ന നിരവധി പരസ്യങ്ങള്‍ ചാനലുകളില്‍ ഓടുന്നുണ്ട്. ഇതാ ചില ഉദാഹരണങ്ങള്‍.

1. സ്ലൈസ് കത്രീനി കൈഫിന്റെ ആമസൂത്ര കാണാം

2. ഏക്‌സ് ഡിയോഡ്രന്റ് ഉപയോഗിക്കൂ; നഗരങ്ങളിലെ യുവതികള്‍ നിങ്ങളെ പിന്തുടരും!

3. അമുല്‍ മാച്ചോ പരസ്യം കണ്ടോളൂ; വിവരണം ആവശ്യമില്ല!

4. ഡോളര്‍ ക്ലബ് അക്ഷയ് കുമാറിന് സുന്ദരിയായ യുവതിയോട് എന്തോ പറയാനുണ്ട്.

5. ജെ.കെ സിമെന്റ് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ സിമെന്റിന്റെ പരസ്യം ഈ രീതിയിലാകുമെന്ന്?

6. പാരച്യൂട്ട് ബോഡി ലോഷന്‍ ഒന്നും പറയാനില്ല! കാണുകതന്നെ.

7. മൂവ് അതിദി ശര്‍മയെയും വരുണ്‍ റാവുവിനെയും കാണാം

8. സദക് വീണ്ടും പെര്‍ഫ്യൂംതന്നെ.

9. വൈല്‍ഡ് സ്റ്റോണ്‍ മൃണാളിനി ശര്‍മയ്ക്ക് ഈ പരസ്യത്തില്‍ എന്തുകാര്യം?

10. പുകവലിക്കെതിരെ സണ്ണി ലിയോണിയും!

12. മാക്രോമാന്‍ ഉറയുടെ പരസ്യത്തില്‍ ഒരു സന്ദേശമുണ്ട്. ഇതിലോ?

ഈ ഗണത്തില്‍ ഇനിയുമേറെ...പറയൂ ഇവയിലെ ഉള്ളടക്കം കുട്ടികള്‍ക്ക് അനുയോജ്യമാണോ?