ബോളിവുഡിൽ ഇത് താരവിവാഹങ്ങളുടെ സീസണാണ്. ദീപിക പദുകോണിന്‌ സിനിമാതാരം രൺവീർ സിങ് വരണമാല്യം ചാർത്തിയപ്പോൾ പ്രിയങ്ക ചോപ്രയ്ക്ക്‌ അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ നിക്ക് ജോനാസാണ് വരണമാല്യം ചാർത്തിയത്.

ദീപിക പദുകോൺ + രൺവീർ സിങ് = 150 കോടി രൂപ
നിക്ക് ജോനാസ് + പ്രിയങ്ക ചോപ്ര =  375 കോടി രൂപ


ദീപിക പദുകോൺ, രൺവീർ സിങ് ജോടികളെ ‘ദീപ്‌വീർ’ എന്നും നിക്ക് ജോനാസ്, പ്രിയങ്ക ചോപ്ര ജോടികളെ ‘നിക്ക്യാങ്ക’ എന്നുമാണ് വിശേഷിപ്പിക്കുന്നത്. താരങ്ങൾ തമ്മിലൊന്നായതോടെ അവരുടെ മൂല്യത്തിലും വലിയ കുതിപ്പുണ്ടായി. 

ആസ്തിയുടെ കാര്യത്തിൽ നിക്ക്യാങ്ക ദമ്പതിമാരാണ് മുന്നിൽ. മുൻ മിസ് വേൾഡ് കൂടിയായ പ്രിയങ്കയുടെ ആസ്തി 200 കോടി രൂപയാണ്. സിനിമകളിൽ നിന്നുള്ള പ്രതിഫലത്തിനൊപ്പം പ്രധാന ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തോടെയാണ് ഇത്രയും ആസ്തി നേടിയത്.  സംഗീതജ്ഞൻ എന്ന നിലയിൽ 175 കോടി രൂപ വരും നിക്കിന്റെ ആസ്തി. അതായത്  ‘നിക്ക്യാങ്ക’ ദമ്പതികളുടെ മൊത്തം ആസ്തിമൂല്യം 375 കോടി രൂപ വരും.

‘ദീപ്‌വീർ’ ദമ്പതിമാരിൽ ദീപികയ്ക്കും രൺവീറിനും 74 കോടി രൂപ വീതമാണ് ആസ്തി. ഏതാണ്ട് 150 കോടി രൂപയാണ് ഇവരുടെ മൊത്തം ആസ്തി. ദീപികയ്ക്ക് പ്രമുഖ ബ്രാൻഡുകളുമായുള്ള കൂട്ടുകെട്ടിലൂടെയും രൺവീറിന്‌ ഹിന്ദിസിനിമയിലെ ഏറ്റവും മൂല്യമേറിയ താരം എന്ന നിലയിലുമാണ് ഇത്രയും ആസ്തി.

ഇറ്റാലിയൻ വെഡ്ഡിങ്

നവംബർ 14-15 തീയതികളിൽ ഇറ്റലിയിലെ ലേക്‌കോമോയിൽ വച്ചായിരുന്നു ദീപ്‌വീർ വിവാഹം. ദീപിക തന്റെ വിവാഹത്തിനായി 20 ലക്ഷം രൂപ വില വരുന്ന താലിമാലയാണ് അണിഞ്ഞത്. കൂടാതെ രൺവീറിനായി ഒരു കോടി രൂപ വിലമതിക്കുന്ന മാല വാങ്ങി.  ‘വില്ല ഡെൽ ബൽബിയൻല്ലോ’ എന്ന റിസോർട്ട് മുഴുവനും പുഷ്പങ്ങളാൽ  അലങ്കരിച്ചാണ് കല്യാണവേദി ഒരുക്കിയത്. കല്യാണവേദിയുടെ സുരക്ഷയ്ക്കായി ഒരു കോടി രൂപയാണ് ചെലവഴിച്ചത്. വില്ല ഡെൽ ബൽബിയൻല്ലോ ഈ ദിവസങ്ങളിലായി മുഴുവനായി ബുക്ക് ചെയ്തിരുന്നു. റിസോർട്ടിൽ 75 റൂമാണുള്ളത്. ഒരു റൂമിന് ശരാശരി 33,000 രൂപയാണ്. ഒരു ദിവസത്തേക്കായി ഇവിടെ 24.75 ലക്ഷം രൂപയാണ് ചെലവഴിച്ചത്. അതായത് ഒരാഴ്ച 1.73 കോടി രൂപയ്ക്ക് മുകളിൽ വരും ചെലവ്. 
താരങ്ങൾ പക്ഷേ, ഈ റിസോർട്ടിൽ താമസിച്ചിരുന്നില്ല. താരദമ്പതിമാർ കല്യാണം കഴിഞ്ഞ് നാല് കോടി രൂപയുടെ രാജകീയ ബോട്ടിൽ ‘കാസ്റ്റ് ദിവ’ റിസോർട്ടിലെ തങ്ങളുടെ മുറികളിലേക്ക് പോയി. 

ജോധ്പൂരിൽ പൊടിഞ്ഞത് കോടികൾ

നിക്ക്യാങ്ക ദമ്പതിമാർ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ചാണ് വിവാഹിതരായത്. നവംബർ 29 മുതൽ ഡിസംബർ മൂന്നു വരെയാണ് പാലസ് ബുക്ക് ചെയ്തത്. ഇവിടെ 64 റൂമാണുള്ളത്. ഇതിൽ 22 പാലസ് റൂം, നാല് തരത്തിലുള്ള 42 സ്യൂട്ട് റൂമുണ്ട്. ഇവയ്ക്ക് എല്ലാം കൂടി ഒരു രാത്രിക്കായി 64.40 ലക്ഷം രൂപ ചെലവ് വരും. 3.2 കോടി രൂപയാണ് അഞ്ച് ദിവസത്തേക്കായി നൽകിയത്. കൂടാതെ ലൈറ്റ്, സ്റ്റേജ് തുടങ്ങിയവയ്ക്കായി 10 ലക്ഷം രൂപയും.

content highlight: celebrity marriages