Photo-Mathrubhumi
ബെംഗളൂരു: മീഡിയ ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ ഭീന്മാരായ സീ എന്റർടെയിൻമെന്റും സോണി പിക്ച്ചേഴ്സ് ഇന്ത്യയും ലയിക്കുന്നു. ലയനത്തിന് സീ എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റ്ഡ് ബോർഡ് അനുമതി നൽകി.
ലയനത്തിന് 90 ദിവത്തെ ഇടവേള ലഭിക്കും. ലയനത്തിനുശേഷം പുനീത് ഗോയങ്ക കമ്പനിയുടെ മാനേജിംഗ് ഡയറക്ടും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാകും.
ലയന കരാർപ്രകാരം സീയിലെ ഓഹരി ഉടമകൾക്ക് 47.07 ശതമാനം ഓഹരി പങ്കാളിത്തമാകും ഉണ്ടാകുക. ബാക്കി ഓഹരികൾ സോണി ഇന്ത്യയ്ക്കും അവകാശപ്പെട്ടതാണ്. സീയുടെ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ രാജ്യത്തിനുള്ളിലാണെങ്കിൽ സോണിക്ക് ആഗോളതലത്തിൽ സാന്നിധ്യമുണ്ട്.
Content Highlights: zee and sony india to merge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..