
Photo:Reuters
മോസ്കോ: ലോകത്തിലെ ഏറ്റവുംവലുതും തിളക്കമാർന്നതുമായ വജ്രങ്ങളിലെന്നായ പർപ്പിൾ-പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്നിഫിഷ്യന്റ് ജൂവലേഴ്സിന്റെ പക്കലുള്ള വജ്രമാണ് നവംബർ 11-ന് ലേലത്തിലൂടെ വിൽക്കുന്നത്.
‘ദി സ്പിരിറ്റ് ഓഫ് റോസ്’ എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്. 3.8 കോടി യു.എസ്. ഡോളറാണ് (279 കോടിയോളം രൂപ) വില പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
റഷ്യയുടെ വടക്കുകിഴക്കുള്ള സഖായിൽ അൽറോസയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽനിന്നാണ് 2017-ൽ 27.85 കാരറ്റ് പരുക്കൻ പിങ്ക് വജ്രം ലഭിച്ചത്.
സെർജി ഡയാഗിലേവാണ് ദീർഘവൃത്താകൃതിയിൽ ഇപ്പോഴുള്ളരീതിയിൽ വജ്രം രൂപപ്പെടുത്തിയത്.
World's largest vivid pink diamond up for auction
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..