പുതിയ സാങ്കേതികവിദ്യയിലാകും ഇനി രാജ്യത്തെ തീവണ്ടികള്‍ കുതിക്കുക. തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷാ സംവിധാനമായ 'കവച്' പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷം 2000 കിലോമീറ്റര്‍ പാത ഈ പദ്ധതിപ്രകാരം നവീകരിക്കും.
എന്താണ് കവച്?
ഒരേപാതയില്‍ രണ്ടു തീവണ്ടികള്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നല്‍ സംവിധാനമാണ് കവച്. തീവണ്ടികള്‍ കൂട്ടിയിടിക്കുന്നത് തടയാനുള്ള യന്ത്രവത്കൃത സുരക്ഷാ സംവിധാനമെന്ന് പറയാം.
നിശ്ചിത ദൂരപരിധിയില്‍ ഒരേപാതയില്‍ രണ്ടു ട്രയിനുകള്‍ വന്നാല്‍ തീവണ്ടികള്‍ താനെ നിന്നുപോകും. എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചില്‍ ഉപയോഗിക്കുക. അതായത് 10,000 വര്‍ഷത്തില്‍ ഒരു തെറ്റുമാത്രം സംഭവിക്കാനുള്ള സാധ്യതയേ ഉണ്ടാകൂ എന്നുചുരുക്കം. ട്രെയിന്‍ കൂട്ടയിടി ഒഴിവാക്കല്‍(ടിസിഎഎസ്) അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക് ഷന്‍ സിസ്റ്റം(എ.ടി.പി)എന്നും കവച് അറിയപ്പെടുന്നു.
ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ വലിയൊരുമാറ്റത്തിനാണ് പദ്ധതിയിലൂടെ തുടക്കമിടുന്നത്. ട്രയിനുകളുടെ എണ്ണംകൂട്ടാനും വേഗംവര്‍ധിപ്പിക്കാനും പുതിയ സംവിധാനം വഴി കഴിയും.
മൂന്നുവര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രയിനുകള്‍ പാളത്തിലിറങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഭാരംകുറഞ്ഞ അലുമിനിയം കൊണ്ടുനിര്‍മിച്ചതാകും ബോഗികകള്‍. ബോഗികള്‍ക്ക് 50 ടണ്ണോളം ഭാരംകുറയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രണ്ട് വന്ദേഭാരത് തീവണ്ടികള്‍ ഓടുന്നുണ്ട്. അതിവേഗം കുതിക്കാന്‍ ശേഷിയുള്ള ഈ തീവണ്ടികളോടൊപ്പം കവച് സംവിധാനം കൂടി വരുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്താന്‍ റെയില്‍വേയ്ക്കാകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..