Photo: Gettyimages
ആഗോള ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ്‌ഫോമായ ബൈനാന്‍സ് സിഇഒ ചാങ്‌പെങ് ഷാവോയും വസീര്‍എക്‌സ് സ്ഥാപകന്‍ നിശ്ചല്‍ ഷട്ടിയും തമ്മിയുള്ള വാക്‌പോര് രാജ്യത്തെ ക്രിപ്‌റ്റോ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
വസീര്‍എക്‌സിലെ ഉപയോക്താക്കള്‍ അവരുടെ ഫണ്ടുകള്‍ ബൈനാന്‍സിലേയ്ക്ക് മാറ്റണമെന്ന് ഷാവോ ട്വീറ്റ് ചെയ്തതാണ് നിക്ഷേപകരില്‍ ആശങ്കപരത്തിയത്.
ഇന്ത്യയിലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീര്‍എക്‌സ് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമല്ലെന്ന മുന്നറിയിപ്പോടെയായിരുന്നു ചാങ്‌പെങിന്റെ ട്വീറ്റ്. വസീര്‍എക്‌സിന്റെ മാതൃസ്ഥാപനമായ സാന്‍മായിയില്‍ തങ്ങള്‍ക്ക് നിക്ഷേപമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ട്വിറ്ററിലെ വാക്‌പോരിനുശേഷം വസീര്‍എക്‌സിലേയ്ക്ക് ഓഫ് ചെയിന്‍ ക്രിപ്‌റ്റോ ട്രാന്‍സ്ഫര്‍ ചെയ്യുനുള്ള ജനപ്രിയ ഫീച്ചര്‍ ബൈനാന്‍സ് ഒഴിവാക്കി. ആരാണ് ഈ ഫീച്ചര്‍കൊണ്ടുവന്നതെന്ന് അറിയില്ലെന്ന് ബൈനാന്‍സ് സിഇഒ ചാങ്‌പെങ് ട്വിറ്ററില്‍ പ്രതികരിച്ചു.
ബ്ലോക്ക്‌ചെയിന്‍ സംവിധാനത്തിന് പുറത്തേയ്ക്ക് ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം മാറ്റാനുള്ള സംവിധാനമാണ് ഓഫ് ചെയിന്‍ ഇടപാടുകള്‍. ചെലവ് കുറവായതിനാല്‍ ഇത്തരം ഇടപാടുകള്‍ പെട്ടെന്നാണ് ജനപ്രീതി നേടിയത്.
വസീര്‍എക്‌സില്‍ ലിസ്റ്റ്‌ചെയ്തിട്ടുള്ള ഡബ്ല്യൂആര്‍എക്‌സ് ടോക്ക(കോയിന്‍)ണെക്കുറിച്ചും ബൈനാന്‍സ് ഈ കോയിന്‍ ഒഴിവാക്കുമോയെന്നുമാണ് ഉപയോക്താക്കള്‍ക്കിടയിലെ ആശങ്ക. വസീര്‍എക്‌സില്‍നിന്ന് ബിനാന്‍സിലേയ്ക്ക് എങ്ങനെ കൈമാറ്റംനടത്താമെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍കൊണ്ട് ടെലിഗ്രാം ചാനലുകള്‍ നിറഞ്ഞു.
Also Read
ബൈനാന്‍സുമായുള്ള ഏറ്റെടുക്കല്‍ കരാറുകള്‍ അവസാനിപ്പിച്ചതായി വസീര്‍എക്‌സിന്റെ സ്ഥാപകന്‍ നിശ്ചല്‍ ഷെട്ടി അതിനിടെ പ്രതികരിച്ചു. ഇടപാടുകള്‍ പതിവുപോലെ നടക്കുന്നുണ്ടെന്നും സമീപകാല റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വസീര്‍എക്‌സ് അധികൃതര്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീര്‍എക്‌സില്‍ 1.5 കോടി ഉപഭോക്താക്കളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.
Content Highlights: WazirX-Binance Ownership Dispute: Crypto Investors Worried
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..