Photo:Gettyimages
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ജിയോമാര്‍ട്ട് എന്നിവയ്ക്ക് വെല്ലുവിളിയുയര്‍ത്തി വാള്‍മാര്‍ട്ടുകൂടി രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരത്തിലേയ്ക്ക്.
ടാറ്റയുമായി സഹകരിച്ചായിരിക്കും ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ വ്യാപാരം. ഇതിനായി 1.85 ലക്ഷംകോടി രൂപ(25 ബില്യണ്‍ ഡോളര്‍)ടാറ്റയില്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റയും വാള്‍മാര്‍ട്ടും സംയുക്തസംരംഭമായിട്ടായിരിക്കും ഇതിനായി മൊബൈല്‍ ആപ്പ് തയ്യാറാക്കുക. ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചര്‍ച്ചതുടരുകയാണ്. ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, ഫാഷന്‍, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ ഉത്പന്നങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ ബിസിനസുകളും നിലവിലെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ഏകീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. 2020 ഡിസംബറിലോ അടുത്തവര്‍ഷം ആദ്യമോ ആപ്പ് പുറത്തിറക്കിയേക്കും.
റിലയന്‍സിന്റെ ഡിജിറ്റല്‍ ബിസിനസായ ജിയോ പ്ലാറ്റ്‌ഫോംസില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വിദേശ നിക്ഷേപകര്‍ മൊത്തം 2000 കോടി ഡോളറാണ് നിക്ഷേപിച്ചത്. അതിലുമേറെയാകും വാള്‍മാര്‍ട്ടിന്റെ നിക്ഷേപമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Walmart looks to join hands with Tata group in retail push
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..