Photo: Gettyimages
മുംബൈ: എജിആര്‍ കുടിശ്ശികയും പലിശയുമിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള തുക ഓഹരിയാക്കിമാറ്റാന്‍ വോഡാഫോണ്‍ ഐഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
സ്‌പെക്ട്രം ലേല തവണകളും പലിശയും എജിആര്‍ കുടിശ്ശികയുമടക്കം നല്‍കാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സര്‍ക്കാരിന് നല്‍കുക. നിലവിലെ മൂല്യത്തില്‍നിന്നുംകുറച്ച് ഓഹരിയൊന്നിന് 10 രൂപ പ്രകാരമായിരിക്കും ഓഹരി അനുവദിക്കുക.
കുടിശ്ശികയ്ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശനല്‍കാന്‍ ബാധ്യതയുള്ളതിനാല്‍ അതുകൂടി കണക്കിലെടുത്താണ് സര്‍ക്കാരിനുള്ള ഓഹരി അലോട്ട്‌മെന്റ് തീരുമാനിച്ചിട്ടുള്ളത്.
ഇതോടെ കമ്പനിയില്‍ 35.8ശതമാനമായിരിക്കും സര്‍ക്കാരിന് ഓഹരി പങ്കാളിത്തം ലഭിക്കുക. നിലവിലെ പ്രമോട്ടര്‍മാരായ വോഡാഫോണ്‍ ഗ്രൂപ്പിന് 28.5ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8ശതമാനവും പങ്കാളത്തവുമാണ് കമ്പനിയിലുള്ളത്.
2021ലെ ആശ്വാസ പാക്കേജിന്റെ ഭാഗമായി കുടിശ്ശിക തീര്‍ക്കാന്‍ വിവിധ പദ്ധതികള്‍ ടെലികോം കമ്പനികള്‍ക്കുമുന്നില്‍വെച്ചിരുന്നു. ഇതുപ്രകാരം നാലുവര്‍ഷത്തെ സാവകാശമാണ് വോഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും ആവശ്യപ്പെട്ടത്. കുടിശ്ശികയും പലിശയും ഓഹരിയാക്കിമാറ്റാതെ അടച്ചുതീര്‍ക്കാനാണ് ഭാരതി എയര്‍ടെലിന്റെ തീരുമാനം.
Vodafone Idea offers 35.8 per cent stake to Government.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..