VI Logo | Photo: Vi
ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ ഐഡിയ. അതിനായി പുതിയ ബ്രാന്‍ഡ് നാമത്തിലാകും കമ്പനി ഇനി അറിയപ്പെടുക. വോഡാഫോണിന്റെ ആദ്യ അക്ഷരമായ 'വി'യും ഐഡിയയുടെ ആദ്യ അക്ഷരമായ 'ഐ'യും ചേര്‍ന്ന് 'വിഐ' എന്ന പേരിലാകും ഇരുകമ്പനികളുംചേര്‍ന്ന ബ്രാന്‍ഡ് ഇനി അറിയപ്പെടുക.
ഗ്രമീണ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് ഐഡിയയ്ക്കുള്ളത്. വോഡാഫോണിനാകട്ടെ നഗരങ്ങളിലും മികച്ച സാന്നിധ്യമുണ്ട്. പുതിയ പേരില്‍ നഗര-ഗ്രാമ പ്രദേശങ്ങളില്‍ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം.
ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ ബ്രാന്‍ഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് രവീന്ദര്‍ ടാക്കാര്‍ പറഞ്ഞു.
പുതിയ ബ്രാന്‍ഡുമായി വന്നതിനുപിന്നില്‍ പണസമാഹരണംകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കോടി രൂപ വിപണിയില്‍നിന്ന് സമാഹരിക്കുമെന്ന് കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു.
സര്‍ക്കാരിന് നല്‍കാനുള്ള എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ വിപണിയില്‍നിന്ന് കടമെടുക്കാന്‍ ബോര്‍ഡ് യോഗം അംഗീകാരംനല്‍കിയിട്ടുണ്ട്.
ഓഹരികള്‍ വിറ്റഴിച്ചോ, കടപ്പത്രംവഴിയോ ആയിരിക്കും പണംസമാഹരിക്കുക. അതിനിടെ ആമസോണും വെരിസോണും കമ്പനിയില്‍ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..