-
തിരുവനന്തപുരം: അന്താരാഷ്ട്രതലത്തിലെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍ കമ്പനിയായ യു.എസ്.ടിയുടെ പ്രോഡക്ട് ആന്‍ഡ് പ്ലാറ്റ്ഫോം എന്‍ജിനിയറിംഗ് സേവന വിഭാഗമായ യു.എസ്.ടി ബ്ലൂകോഞ്ചിന് ചെറുകിട/ ഇടത്തരം ഐ.ടി/ ഐ.ടി.ഇ.എസ് മേഖലയിലെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള ഡി.എസ്.സി.ഐ എക്സലന്‍സ് പുരസ്‌ക്കാരം ലഭിച്ചു.
യു.എസ്.ടി ബ്ലൂക്കോഞ്ച് ഇന്‍ഫോസെക്ക് വിഭാഗം തലവനായ അനില്‍ ലോലെ 2021 ലെ പ്രൈവസി ലീഡറിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് കരസ്ഥമാക്കി. ഡാറ്റാ സ്വകാര്യതയിലേയും വിവര സുരക്ഷയിലേയും വൈദഗ്ധ്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്‌ക്കാരം ലഭിച്ചത്.
ഉല്‍പ്പന്നങ്ങളിലും പ്ലാറ്റ്ഫോം എന്‍ജിനിയറിംഗ് സേവനങ്ങളിലുമാണ് യു.എസ്.ടി ബ്ലൂക്കോഞ്ചിന്റെ പ്രവര്‍ത്തനം. 24 വര്‍ഷത്തിലധികമായി ആരോഗ്യരക്ഷ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, റീട്ടെയില്‍, ഫിന്‍ടെക്, ടെക്നോളജി എന്നീ മേഖലകളില്‍ 200 ലധികം ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..