റിലയന്‍സ് ജിയോയിലേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിജി ക്യാപിറ്റലാണ് പുതിയതായി എത്തുന്ന സ്ഥാപനം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
നിലവില്‍ ഏഴുസ്ഥാപനങ്ങള്‍ മൊത്തം 97,885.65 കോടി(13 ബില്യണ്‍ ഡോളര്‍)രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ടിപിജികൂടി നിക്ഷേപം നടത്തുന്നതോടെ യുഎസില്‍നിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്‌ഫോംസില്‍ ഉടമസ്ഥതാവകാശം സ്വന്തമാക്കുന്നത്.
ഉബര്‍, എയര്‍ബിഎന്‍ബി, സര്‍വെ മങ്കി തുടങ്ങിയ ആഗോള ടെക്‌നോളജി കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനമാണ് ടിപിജി. ജിയോയില്‍ ഇവര്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നേക്കും.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുമുമ്പാണ് ആഗോള നിക്ഷേപ സ്ഥാപനങ്ങളില്‍നിന്നും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇത്രയുംതുകയുടെ നിക്ഷേപം സമാഹരിച്ചതെന്നത് ശ്രദ്ധേയമാണ്.
US private equity firm TPG Capital looks to invest up to $1.5 billion in Jio Platforms
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..