കേന്ദ്ര ബജറ്റ് ഇത്തവണയും ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും


ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ സാമ്പത്തിക സര്‍വെയുമുണ്ടാകും.

budget

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാകും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. ഏപ്രില്‍ ആറിന് സെഷന്‍ സമാപിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. പാര്‍ലമെന്റിന്റെ ഇരുസഭകളെയും ആദ്യമായാണ് രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത്.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ സാമ്പത്തിക സര്‍വെയും അവതരിപ്പിച്ചേക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 10വരെ തുടരും. സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് ആറിന് ആരംഭിച്ച് ഏപ്രില്‍ ആറിനാകും അവസാനിക്കുക.

Content Highlights: Union Budget to be presented on February 1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented