സെറ്റ് ടോപ് ബോക്‌സ് മാറ്റാതെ ഡിടിഎച്ച് കമ്പനി മാറാം


യുഎസ്ബി പോര്‍ട്ടുള്ള പൊതുവായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ് ബോക്‌സുകളാണ് നല്‍കേണ്ടതെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് വിപണിയില്‍നിന്ന് സെറ്റ് ടോപ് ബോക്‌സ് വാങ്ങി ഉപയോഗിക്കാനും കഴിയണം.കേബിള്‍ ടിവി കമ്പനികള്‍ക്കും ഇത് ബാധകമാണ്.

ന്യൂഡല്‍ഹി: സെറ്റ് ടോപ്പ് ബോക്‌സുകള്‍ എല്ലാ കമ്പനികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ പരിഷ്‌കരിച്ചവയായിരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശം.

ഇതിനായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു.

ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും കേബിള്‍ ടിവി കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സെറ്റ് ടോപ്പ് ബോക്‌സുകള്‍ കമ്പനിമാറിയാലും ഉപയോഗിക്കാന്‍ പറ്റുന്നതരത്തിലാക്കണമെന്നാണ് നിര്‍ദേശം. ഇതിനായി കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം.

നിലവില്‍ ഡിടിഎച്ച് ഓപ്പറേറ്ററെ മാറ്റിയാല്‍ സെറ്റ് ടോപ്പ് ബോക്‌സും മാറ്റേണ്ട സാഹചര്യമാണുള്ളത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെതന്നെ കമ്പനി മാറാന്‍ ഉപഭോക്താവിന് കഴിയും. കേബിള്‍ ടിവി നെറ്റ് വര്‍ക്കുകള്‍ക്കും ഇത് ബാധകമാണ്.

യുഎസ്ബി പോര്‍ട്ടുള്ള പൊതുവായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ് ബോക്‌സുകളാണ് നല്‍കേണ്ടതെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് വിപണിയില്‍നിന്ന് സെറ്റ് ടോപ് ബോക്‌സ് വാങ്ങി ഉപയോഗിക്കാനും കഴിയണം.

ഡിജിറ്റല്‍ ടെലിവിഷന്‍ സെറ്റുകളില്‍ സാറ്റ്‌ലൈറ്റ്, കേബിള്‍ സംവിധാനങ്ങളില്‍നിന്ന് സിഗ്നല്‍ ലഭിക്കുന്നതരത്തിലുള്ള സംവിധാനം കൊണ്ടുവരണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented