പ്രതീകാത്മക ചിത്രം(Gettyimages)
ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച ഒരു രൂപയുടെയോ 50 പൈസയുടെയോ നാണയങ്ങള്‍ കൈവശമുണ്ടോ? നിയമപരമായി പിന്വലിച്ചിട്ടില്ലെങ്കിലും ഈ നാണയങ്ങളുടെ വിതരണം നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്കിലെത്തിയാല് ഈ നാണയങ്ങള്‍ പുറത്തേയ്ക്ക് വിടാതെ ആര്‍ബിഐയ്ക്ക് കൈമാറുകയാണ് ഇനി ചെയ്യുക.
1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന ഈ നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായണ് തീരുമാനം. അതേസമയം, നാണയങ്ങളുടെ ഇടപാട് അസാധുവാക്കിയിട്ടുമില്ല.

പ്രചാരത്തില്‍നിന്ന് പിന്വലിക്കുകയാണെങ്കിലും ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കിലെത്തിയാല് ഇടപാടുകള്‍ക്കായി വീണ്ടും അവ ഉപയോഗിക്കില്ല. പുതിയതായി രൂപകല്പന ചെയ്ത നാണയങ്ങളാകും പകരം നല്‍കുക.
Also Read
കുപ്രോ നിക്കല്‍(ചെമ്പും നിക്കലും), അലുമിനിയം എന്നിവയില്‍ നിര്‍മിച്ച ഒരു രൂപവരെ മൂല്യമുള്ള നാണയങ്ങള്‍ ഇടപാടുകള്‍ക്കായി തിരികെ നല്‍കേണ്ടെന്ന് 2004ല്‍ ആര്‍ബിഐ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. 25 പൈസയുടെയും അതിന് താഴെയുമുള്ള നാണയങ്ങള്‍ നേരത്തെതന്നെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പണമിടപാടുകള്‍ക്ക് നിലവില്‍ ഈ നാണയങ്ങള്‍ ഉപയോഗിക്കുന്നില്ല.
Content Highlights: These Re 1, 50 paise coins are going out of circulation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..