Photo:Gettyimages
ലോകമെങ്ങും പുതിയ ആസ്തിയായി ഉയര്‍ന്നുവന്ന ക്രിപ്‌റ്റോ കറന്‍സിയില്‍ പണം മുടക്കാന്‍ ആഗോളതലത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വന്‍ആവേശമായിരുന്നു. ബ്ലോക്ക് ചെയിന്‍- എന്ന പുതിയ സാങ്കേതികവിദ്യയെ അവഗണിക്കാനാവില്ലെന്നും ഭാവിയില്‍ വന്‍സാധ്യതയാണ് ക്രിപ്‌റ്റോകറന്‍സികള്‍ക്കുള്ളതെന്നുമായിരുന്നു എതിര്‍വാദം.
യൂട്യൂബ്, ടെലിഗ്രാം ചാനലുകള്‍ ഉള്‍പ്പടെയുള്ളവ വഴി വന്‍ പ്രചാരമാണ് ഇത്തരം ഡിജിറ്റല്‍ ആസ്തി ഇടപാടുകള്‍ക്ക് ലഭിച്ചത്. റെഗുലേറ്ററി സംവിധാനമില്ലാത്ത ആസ്തിയില്‍ നിക്ഷേപിക്കുന്നതിന്റെ അപകടസാധ്യത ഈ കോളത്തില്‍ നിരവധി തവണ നിക്ഷേപകരെ ബോധ്യപ്പെടുത്തിയതുമാണ്. ക്രിപ്‌റ്റോ ഇടപാടുകള്‍ സര്‍ക്കാര്‍ നിരോധിച്ചില്ലെങ്കിലും പരോക്ഷമായി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതോടെ ഡിജിറ്റല്‍ ആസ്തി ഇപാടുകള്‍ക്കുമേല്‍ കുരുക്കുവീണു.
എക്‌സ്‌ചേഞ്ചുകള്‍ പ്രതിസന്ധിയില്‍
ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ കനത്ത തകര്‍ച്ച നേരിട്ടതോടെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ ഉള്‍പ്പടെയുള്ളവ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു.
ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രിപറ്റോ അക്കൗണ്ടുകളിലേയ്ക്ക് പണം കൈമാറാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. കനത്ത ഇടപാട് നികുതി ഏര്‍പ്പെടുത്തുകയുംചെയ്തതോടെ നിക്ഷേപകരും എക്‌സ്‌ചേഞ്ചുകളും പ്രതിസന്ധിയിലാണ്. ബിനാന്‍സിന്റെ പിന്തുണയോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വാസിര്‍എക്‌സ് പോലുള്ള എക്‌സ്‌ചേഞ്ചുകള്‍ വിപുലൂകരണ പ്ലാനുകള്‍ നിര്‍ത്തിവെച്ചു.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമുള്ള ജോലികള്‍ക്കുമാത്രമായി ആളെ പരിമിതപ്പെടുത്തുകയാണ് എക്‌സ്‌ചേഞ്ചുകള്‍. യുനോകോയിന്‍, ബൈയുകോയിന്‍ എന്നിവയും സമാനരീതിയില്‍ പ്രവര്‍ത്തനം കുറച്ചു. കോയിന്‍ബേസ് ഗ്ലോബലും ക്രിപ്‌റ്റോഡോട്ട്‌കോമും രണ്ടാഴ്ചക്കുള്ളില്‍ നിരവധിപേരെ പിരിച്ചുവിട്ടു. ഇടപാടുകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങിയതാണ് എക്‌സ്‌ചേഞ്ചുകളെ ബാധിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വാസിര്‍എസ്‌കിന്റെ പ്രതിദിന ഇടപാടുകളുടെ എണ്ണത്തില്‍ 95ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജൂലായ് ഒന്നുമുതല്‍ ഡിജിറ്റല്‍ ആസ്തി കൈമാറ്റങ്ങള്‍ക്ക് സ്രോതസില്‍നിന്ന് ഒരുശതമാനം നികുതി കൂടി ഇടാക്കാന്‍ തുടങ്ങുന്നതോടെ ക്രിപ്‌റ്റോ കറന്‍സികള്‍ ഉള്‍പ്പടെയുള്ളവ വിറ്റ് പണമാക്കാന്‍ കഴിയാത്ത(ലിക്വിഡിറ്റി)സാഹചര്യം വിപണിയില്‍ ഉണ്ടായേക്കാം.
ക്രിപ്‌റ്റോയില്‍നിന്നുള്ള നേട്ടത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ 30 ശതമാനം നികുതി നല്‍കണം. വാറ്റും ബാധകമാണ്. ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവയില്‍നിന്നുള്ള നഷ്ടം നേട്ടവുമായി തട്ടക്കിഴിക്കാന്‍ അനുദവിക്കുന്നതുപോലെ ക്രിപ്റ്റ കറന്‍സികളില്‍ കഴിയുകയുമില്ല.
Also Read
മൂല്യമിടിവ് തുടരുന്നു
ആഗോളതലത്തില്‍ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം അടിക്കടി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 2021 നവംബറിലെ റെക്കോഡ് മൂല്യമായ 68,000 ഡോളറില്‍നിന്ന് 17,958 ഡോളറിലേയ്ക്കാണ് ബിറ്റ്‌കോയിന്‍ കൂപ്പുകുത്തിയത്. 21,237 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഈ വര്‍ഷംതന്നെ 14,000 നിലവാരത്തിലേയ്ക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്. ബിറ്റ്‌കോയിന്റെ മൂല്യം പൂജ്യത്തിലേയ്ക്ക് താഴുമെന്നാണ് ചൈന ചൈനയുടെ വിലയിരുത്തല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..