ഇടപാട് തടയാൻ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ ഐപി വിലാസം ബ്ലോക്ക് ചെയ്‌തേക്കും


Money Desk

സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കുന്നതിന് ബില്ല് അവതരിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ പുതിയനീക്കം. രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും ആർബിഐയ്ക്ക് പദ്ധതിയുണ്ട്.

Photo: AP

രാജ്യത്ത് ക്രിപ്‌റ്റോകറൻസി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെയും എക്‌സ്‌ചേഞ്ചുകളുടെയും ഐപി(ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്)വിലാസം സർക്കാർ ബ്ലോക്ക്‌ചെയ്‌തേക്കും.

സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കുന്നതിന് ബില്ല് അവതരിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ പുതിയനീക്കം. രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും ആർബിഐയ്ക്ക് പദ്ധതിയുണ്ട്. ചൈന ഉൾപ്പടെ പലരാജ്യങ്ങളും ക്രിപ്‌റ്റോകറൻസിക്കുപകരം ഡിജിറ്റൽ കറൻസി പുറത്തിറക്കിയിട്ടുണ്ട്.

അതിനുമുന്നോടിയായാണ് ക്രിപ്‌റ്റോകറൻസി ഇടപാടുകൾതടയാൻ ഐപി വിലാസം ബ്ലോക്ക്‌ചെയ്യുന്നത്. അഡൾട്ട് സൈറ്റുകളും ചൈനീസ് ആപ്പുകളും നിരോധിച്ചതുപോലെ ക്രിപ്‌റ്റോ ഇടപാടുകൾ നടത്തുന്ന സൈറ്റുകളും ബ്ലോക്ക്‌ചെയ്യുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.

അതേസമയം, ബിറ്റ്‌കോയിൻ, ഇഥേറിയം ഉൾപ്പടെയുള്ള വികേന്ദ്രീകൃത കറൻസികൾ നിരോധിക്കാൻ എളുപ്പമല്ലെന്നാണ് ഇടപാടുകാരും ഇതുമായി ബന്ധപ്പെട്ട വ്യവസായികളും പറയുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented