ബിഗ് ബാസ്‌ക്കറ്റിനെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ്: ഇടപാട് 9,600 കോടിയുടെ


1 min read
Read later
Print
Share

അഞ്ചുമാസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ സംബന്ധിച്ച് ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയ്ക്കുള്‍പ്പടെ വന്‍നിരതന്നെ ബിഗ്ബാസ്‌കറ്റില്‍ നിക്ഷേപകരായുണ്ട്. ആലിബാബയുടേ(29ശതമാനം)തുള്‍പ്പെടുയുള്ള ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും.

Bigbasket(Sreengrab)

രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയില്‍ മറ്റൊരു വന്‍കിട ഏറ്റെടുക്കല്‍കൂടി ഉടനെ യാഥാര്‍ത്ഥ്യമായേക്കും. 9,600 കോടി രൂപ മുടക്കി ടാറ്റ ഗ്രൂപ്പ് ബിഗ് ബാസ്‌കറ്റിനെയാണ് ഏറ്റെടുക്കുന്നത്.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമായാല്‍ ബിഗ്ബാസ്‌ക്കറ്റിന്റെ 80ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് ലഭിക്കും.

അഞ്ചുമാസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ സംബന്ധിച്ച് ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുള്‍പ്പടെ വന്‍നിരതന്നെ ബിഗ്ബാസ്‌കറ്റില്‍ നിക്ഷേപകരായുണ്ട്. ആലിബാബയുടേ(29ശതമാനം)തുള്‍പ്പെടുയുള്ള ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും.

അബരാജ് ഗ്രൂപ്പ്(16ശതമാനം), ആക്‌സന്റ് കാപിറ്റല്‍(9ശതമാനം), മിറ അസെറ്റ് നെവര്‍ ഏഷ്യ(5ശതമാനം)എന്നിങ്ങനെയാണ് മറ്റ് നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം. പ്രാദേശിക ഓണ്‍ലൈന്‍ പലചരക്ക് വിപണന സ്ഥാപനമായ ബിഗ്ബാസ്‌കറ്റിന് 1.6 ബില്യണ്‍ ഡോളറാണ്(ഏകദേശം 11,800 കോടി രൂപ)മൂല്യം കണക്കാക്കിയിട്ടുള്ളത്.

14,750 കോടി രൂപയുടെ രാജ്യത്തെ ഒണ്‍ലൈന്‍ ഗ്രോസറി വില്പനയില്‍ 50ശതമാനം വിഹിതവും ബിഗ് ബാസ്‌കറ്റിനാണ്.

Tata nears deal to buy BigBasket for $1.3 bn

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
gold

1 min

സ്വര്‍ണത്തിന് ഇ-വേ ബില്‍: ജിഎസ്ടി കൗണ്‍സില്‍ ഇത്തവണ പരിഗണിച്ചേക്കും

Jun 24, 2022


Amazon

1 min

ഫ്യൂച്ചര്‍-റിലയന്‍സ് കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആമസോണ്‍ സെബിക്ക് പരാതി നല്‍കി

Oct 31, 2020


BSNL

1 min

ബി.എസ്.എന്‍.എല്‍: അടച്ചിടല്‍കാലത്ത്‌ കാലാവധി നീട്ടല്‍ ആനുകൂല്യം നല്‍കിയില്ല

Apr 16, 2020

Most Commented