തനിഷ്‌കിന്റെ യുഎസിലെ ആദ്യ സ്റ്റോര്‍ ന്യൂജേഴ്സിയില്‍ തുറന്നു


ന്യൂജേഴ്സിയിലെ ഓക്ക് ട്രീ റോഡിലെ ഇസെലിനിലുള്ള 3750 ചതുരശ്ര അടിയിലധികം വരുന്ന ഇരുനില ഷോറൂമില്‍ 18, 22 കാരറ്റ് സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍, സോളിറ്റയറുകള്‍, നിറമുള്ള കല്ലുകള്‍ എന്നിവയിലായി 6500ലധികം തനത് ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്. 

.

കൊച്ചി: ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് അമേരിക്കയിലെ ആദ്യ സ്റ്റോര്‍ ന്യൂജേഴ്സിയില്‍ തുറന്നു. ന്യൂജേഴ്സിയില്‍ നിന്നുള്ള സീനിയര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡസ്, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്സ്വാള്‍ എന്നിവര്‍ക്കൊപ്പം വുഡ്ബ്രിഡ്ജ് മേയര്‍ ജോണ്‍ ഇ. മക്കോര്‍മാക്, എഡിസണ്‍ മേയര്‍ സാം ജോഷി, ചൂസ് ന്യൂജേഴ്സി ഇന്‍കോര്‍പ്പറേറ്റഡിലെ വെസ്ലി മാത്യൂസ്, ന്യൂജേഴ്സി സ്റ്റേറ്റ് സെനറ്റര്‍ വിന്‍ ഗോപാല്‍, ന്യൂജേഴ്സിയിലെ കോണ്‍ഗ്രസ് അംഗമായ ഫ്രാങ്ക് പല്ലോണ്‍ തുടങ്ങിയവര്‍ സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.

ന്യൂജേഴ്സിയിലെ ഓക്ക് ട്രീ റോഡിലെ ഇസെലിനിലുള്ള 3750 ചതുരശ്ര അടിയിലധികം വരുന്ന ഇരുനില ഷോറൂമില്‍ 18, 22 കാരറ്റ് സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍, സോളിറ്റയറുകള്‍, നിറമുള്ള കല്ലുകള്‍ എന്നിവയിലായി 6500ലധികം തനത് ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്.

കളര്‍ മി ജോയ്, കോക്ക്ടെയില്‍ ജ്വല്ലറി കളക്ഷന്‍, റൊമാന്‍സ് ഓഫ് പോള്‍ക്കി, റിഥംസ് ഓഫ് റെയിന്‍, മൂഡ്സ് ഓഫ് എര്‍ത്ത്, ആലേഖ്യ എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ ശേഖരങ്ങള്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സ്റ്റോറില്‍ പ്രദര്‍ശിപ്പിച്ചു. 2023 ജനുവരി 22 വരെ ലോഞ്ച് പ്രമോഷനായി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ തനിഷ്‌ക് ഒരു സൗജന്യ സ്വര്‍ണ്ണ നാണയം അല്ലെങ്കില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മൂല്യത്തില്‍ 25 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുന്നു.

യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2020-ല്‍ ജ്വല്ലറി സ്റ്റോര്‍ വില്‍പ്പന 33.2 ബില്യണ്‍ ഡോളറായാണ് കണക്കാക്കപ്പെട്ടിരുന്നത്. മുന്‍ ദശകത്തെ അപേക്ഷിച്ച് 25% വര്‍ദ്ധനവാണ്. തനിഷ്‌ക് ഒരു വര്‍ഷത്തിലേറെയായി ഇ-കൊമേഴ്സ് വഴി യുഎസ് വിപണിയിലുണ്ട്. തനിഷ്‌കിന്റെ റീട്ടെയില്‍ ബിസിനസ് വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ സ്റ്റോര്‍ ലോഞ്ച്.

കമ്പനി 2020 നവംബറില്‍ ദുബായിലാണ് ആദ്യ ഇന്റര്‍നാഷണല്‍ സ്റ്റോര്‍ ആരംഭിച്ചത്. ഇപ്പോള്‍ എട്ട് അന്താരാഷ്ട്ര സ്റ്റോറുകളുണ്ട്. ഏഴ് എണ്ണം യുഎഇയിലും ഒരെണ്ണം യുഎസിലും. 2-3 വര്‍ഷത്തിനുള്ളില്‍ വടക്കേ അമേരിക്കയിലും മിഡില്‍ ഈസ്റ്റിലുമായി 20-30 സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍, തനിഷ്‌ക്കിന് 240 നഗരങ്ങളിലായി 400 ലധികം സ്റ്റോറുകളുണ്ട്. അടുത്ത വര്‍ഷം 100 ലധികം സ്റ്റോറുകള്‍ കൂട്ടി തുറക്കാന്‍ പദ്ധതിയുണ്ട്.

Content Highlights: Tanishq Jewelry Brand Launches First US Store in NJ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Armaan Malik

മൂന്നാം 'ഭാര്യ'യുമായി അര്‍മാന്‍ വീട്ടിലെത്തി; നിയന്ത്രണം വിട്ട് ആദ്യ ഭാര്യമാര്‍

Feb 7, 2023

Most Commented