ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക്


സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനംവരെ ഇളവ്

Image:Tanishq

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവസീസണില്‍ ആകര്‍ഷകമായ ഓഫറുകള്‍ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയളവിലേയ്ക്ക് മാത്രമാണ് ഈ ഓഫര്‍. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവുമടുത്ത തനിഷ്ക് സ്റ്റോറുകളുമായി ബന്ധപ്പെടുക അല്ലെങ്കില്‍ www.tanishq.co.in/offers എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഉത്സവകാലത്തിനായി തനിഷ്ക് അവതരിപ്പിക്കുന്ന ഏകത്വം എന്ന ആഭരണശേഖരം ഒരുമയുടെ സന്ദേശവും ഇന്ത്യയുടെ കലാരൂപങ്ങളുടെ സംഗമവുമാണ് ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരമ്പരാഗത ആഭരണനിര്‍മാണ വിദഗ്ധരുടെ കരവിരുതില്‍ രൂപപ്പെട്ട ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുമായി വ്യത്യസ്തമായ 15 കലാരൂപങ്ങള്‍ അമൂല്യ കലാസൃഷ്ടിയായി ഓരോ ആഭരണത്തിലും അവതരിപ്പിക്കുന്നുവെന്നതാണ് ഈ ശേഖരത്തിന്‍റെ പ്രത്യേകത.

ആറുമാസമായി രാജ്യത്തെങ്ങുമുള്ളവരുടെ നിസ്വാര്‍ത്ഥമായ പരിശ്രമവും ഞങ്ങളുടെ സ്വന്തം പ്രവര്‍ത്തന പരിചയവുമാണ് ഇക്കാലത്തെ പല വെല്ലുവിളികളെയും നേരിടാന്‍ സഹായിച്ചതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് റീട്ടെയ്ല്‍ വൈസ് പ്രസിഡന്‍റ് അരുണ്‍ നാരായണ്‍ പറഞ്ഞു. മനുഷ്യത്വത്തിന്‍റെ സത്തയെന്നത് ഒരുമയാണ്‌. അതുകൊണ്ടുതന്നെ ഒരുമിച്ചുചേരുന്നതിനും പരസ്പരം സഹായിക്കുന്നതിനും വെല്ലുവിളികളില്‍ ഒന്നിച്ചുനില്‍ക്കാനും കഴിയണം.

ഏകത്വം എന്ന ആഭരണശേഖരത്തിലൂടെ ഈ ഒരുമയാണ് ആഘോഷിക്കാന്‍ പരിശ്രമിക്കുന്നത്. രാജ്യത്തെ മികച്ച ആഭരണനിര്‍മ്മാണ വിദഗ്ധരുടെ കലാവിരുതും വിവിധ കലാരൂപങ്ങളുടെ സമന്വയവുമാണ് ഒരുമയുടെ സംഗീതം എന്ന പ്രമേയത്തില്‍ അവതരിപ്പിക്കുന്നത്. ഈ ശേഖരത്തിലൂടെ ഇന്ത്യയിലെങ്ങുമുള്ള ആഭരണനിര്‍മ്മാണ വിദഗ്ധരുടെ ജീവിതങ്ങളെ പടുത്തുയര്‍ത്തുന്നുവെന്നതും ദീപാവലി ക്കാലത്ത് അവരുടെ വീടുകളെ പ്രകാശമാനമാക്കുന്നുവെന്നതുമാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകത്വം ഉത്സവകാല ശേഖരത്തിലൂടെ ഒരുമയുടെ ചൈതന്യം ആഘോഷിക്കാം. 40,000 രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെങ്ങുമുള്ള തനിഷ്ക് സ്റ്റോറുകളില്‍നിന്നും www.tanishq.co.in എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍നിന്നും ഈ ആഭരണങ്ങള്‍ സ്വന്തമാക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented