കേന്ദ്ര സർക്കാരിന്റെ ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ നേടാം


പേര്, ടാഗ് ലൈൻ, ലോഗോ എന്നിവയാണ് നിർദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നൽകുക.

ടിസ്ഥാനസൗകര്യവികസനത്തിന് ധനസഹായംനൽകാൻ ലക്ഷ്യമിട്ട് സർക്കാർ രൂപീകരിക്കുന്ന സ്ഥാപനത്തിന് പേര് നിർദേശിച്ച് 15 ലക്ഷംരൂപ പ്രതിഫലംനേടാം.

പേര്, ടാഗ് ലൈൻ, ലോഗോ എന്നിവയാണ് നിർദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നൽകുക. രണ്ടാംസ്ഥാനംനേടുന്നവർക്ക്‌ മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ടുലക്ഷം രൂപയും നൽകും.

പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡിഎഫ്‌ഐ)ത്തിനുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. എൻട്രികൾ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15ആണ്. സർഗാത്മകത, ആശയവുമായി അടുത്തുനിൽക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രസ്ട്രക്ടചർ ആൻഡ് ഡെവലപ്‌മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണൽ ഇൻഫ്രസ്ട്രക്ചർ പൈപ്പ്‌ലൈനിനുകീഴിൽ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷംകോടിയുടെ പദ്ധതി പൂർത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്‌മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവർത്തിക്കുക.

ധനമന്ത്രാലയമാണ് മത്സരത്തെക്കുറിച്ച്‌ അറിയിപ്പ് പുറത്തുവിട്ടത്. വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക.

https://www.mygov.in/task/name-tagline-and-logo-contest-development-financial-institution/

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented