മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ.) വരുമാനത്തിൽ വലിയ ഇടിവുണ്ടാവുമെന്ന് സർവേ. ക്രിസിൽ റിസർച്ചിന്റെ റിപ്പോർട്ടിലും മാഗ്മ ഫിൻകോർപ്പും ഭവൻസ് സ്പിജ് മെറും ചേർന്ന് നടത്തിയ സർവേയിലും ഇക്കാര്യം വ്യക്തമാക്കുന്നു.
എം.എസ്.എം.ഇ. കമ്പനികളുടെ വരുമാനത്തിൽ 17 മുതൽ 21 ശതമാനം (അഞ്ചിലൊന്ന്) വരെ കുറവുണ്ടാകുമെന്നാണ് ക്രിസിൽ റിസർച്ച് സൂചിപ്പിക്കുന്നത്. കന്പനികളുടെ എബിറ്റ്ഡിഎ മാർജിൻ (നികുതിക്കു മുന്‍പുള്ള പ്രവർത്തനലാഭം) 20 മുതൽ 30 ശതമാനം വരെ ചുരുങ്ങി നാലുമുതൽ അഞ്ചുശതാമനത്തിലെത്തുമെന്നും ക്രിസിൽ പറയുന്നു. വിപണിയിൽ ആവശ്യം കുറയുന്നതും കുറഞ്ഞ ഉത്പന്നവിലയുമാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ പകുതിയോളം എം.എസ്.എം.ഇ. സംരംഭങ്ങൾക്ക് 20 മുതൽ 50 ശതമാനംവരെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് മാഗ്മ ഫിൻകോർപും വിദ്യാഭ്യാസ മേഖലയിലുള്ള ഭവൻസ് സ്പിജ്മറും ചേർന്നുനടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നത്. മേയ് രണ്ടാംപകുതിയിൽ ഇന്ത്യയിലെ വിവിധ മേഖലകളിലായി 14,444 എം.എസ്.എം.ഇ. സംരംഭങ്ങളിലായിരുന്നു സർവേ. കോവിഡ് എം.എസ്.എം.ഇ. മേഖലയിലുണ്ടാക്കിയ സാന്പത്തികാഘാതം സംബന്ധിച്ചായിരുന്നു പഠനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..