ഉയര്‍ന്ന നിരക്കില്‍ കടമെടുത്ത് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍


7.7 ശതമാനം നിരക്കില്‍ 400 കോടി രൂപയാണ് കേരളം സമാഹരിച്ചത്.

പ്രതീകാത്മകചിത്രം | Photo:gettyimages.in

വിവിധ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവില്‍ മൂന്നാമത്തെ ആഴ്ചയും വര്‍ധനവുണ്ടായി. ശരാശരി വായ്പാ നിരക്ക് 12 ബേസിസ് പോയന്റ് ഉയര്‍ന്ന് 7.77ശതമാനത്തിലെത്തി.

കടപ്പത്ര ലേലത്തിലൂടെ കേരളം ഉള്‍പ്പടെയുള്ള 10 സംസ്ഥാനങ്ങള്‍ 19,500 കോടി രൂപയാണ് തിങ്കളാഴ്ച സമാഹരിച്ചത്. യുഎസ് ട്രഷറി ആദായത്തിലെ കുതിപ്പും റിപ്പോ നിരക്ക് ആര്‍ബിഐ 0.50ശതമാനം കൂട്ടിയതുമാണ് ആദായത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് പിന്നില്‍. ഒരുമാസം മുമ്പ് 7.46 ശതമാനമായിരുന്നു നിരക്ക്.



തിങ്കളാഴ്ച നടന്ന വില്പനയില്‍ ദീര്‍ഘകാലയളവിലെ വായ്പയായി 6,600 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ സമാഹരിച്ചത്. 6,600 കോടി രൂപ പത്തുവര്‍ഷത്തെ കാലയളവിലുമാണ് കടമെടുത്തത്.

25 വര്‍ഷക്കാലയളവിലെ വായ്പയായി കേരളത്തിന് ലഭിച്ചത് 400 കോടി രൂപയാണ്. എട്ടുവര്‍ഷ കാലയളവില്‍ മഹാരാഷ്ട്ര 4,000 കോടി രൂപയും സമാഹരിച്ചു. 7.7ശതമാനമാണ് ഈയനത്തിലുള്ള വായ്പാ ചെലവ്.

Content Highlights: States borrowing cost rises for third week


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented