യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്പൈസ് ജെറ്റ്. ചുരുങ്ങിയ പ്രീമിയം ഈടാക്കിയാണ് യാത്രക്കാര്‍ക്ക് ഈ സേവനം ഒരുക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ഈതരത്തിലുള്ള ആദ്യത്തെ കവറേജ് സ്പൈസ് ജെറ്റ് ഒരുക്കുന്നത്. 442 രൂപമുതല്‍ 1,564 രുപവരെയുള്ള പ്രീമിയത്തില്‍ 50,000 രൂപമുതല്‍ മൂന്നുലക്ഷം രൂപവരെയുള്ള പരിരക്ഷയാണ് ലഭിക്കുക.
ആശുപ്രതി ചെലവുകളോടൊപ്പം ഡിസ്ചാര്‍ജ് ചെയ്തശേഷം 30 മുതല്‍ 60 ദിവസംവരെയുള്ള ചികിത്സാ ചെലവുകളും കവറേജില്‍ ഉള്‍പ്പെടും.
മുറിവാടക, ഐസിയു ചെലവ് എന്നിവയ്ക്ക് പരിധിയില്ലാതെ കവറേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഒരു വര്‍ഷംവരെയാണ് പോളിസിയുടെ കാലാവധി.
എങ്ങനെ ചേരാം
- സ്പൈസ് ജെറ്റ് വെബ്സൈറ്റിന്റെ ഹോംപേജിലുള്ള 'ഇന്‍ഷുറന്‍സ് കവര്‍ ഫോര്‍ കോവിഡ്-19' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ പേജിലേയ്ക്കാണപ്പോള്‍ എത്തുക.
- പരിരക്ഷ തിരഞ്ഞെടുക്കുക. മൂന്നു ലക്ഷം, ഒന്നര ലക്ഷം, 50,000 എന്നിങ്ങനെതുകയ്ക്കുള്ള പരിരക്ഷയാണ് ലഭിക്കുക.
- വ്യക്തികള്‍ക്കും പങ്കാളികള്‍ക്കും കുട്ടികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..