പ്രതിസന്ധിയിലായ സാങ് യോങ് മോട്ടോഴ്‌സിനെ എഡിസണ്‍ മോട്ടോഴ്‌സ് ഏറ്റെടുത്തു


1 min read
Read later
Print
Share

കമ്പനിയില്‍ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയിലെ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സാങ് യോങ് മോട്ടോര്‍ കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതി നേരത്തെ ഉപേക്ഷിച്ചിരുന്നു.

Photo:Gettyimages

ടക്കെണിമൂലം പ്രതിസന്ധിയിലായ ദക്ഷിണ കൊറിയന്‍ കാറ് നിര്‍മാതാക്കളായ സാങ് യോങ് മോട്ടോര്‍ കമ്പനിയെ എഡിസണ്‍ മോട്ടോഴ്‌സിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുത്തു. 1890 കോടി രൂപ(255 ദശലക്ഷം ഡോളര്‍)യുടേതാണ് ഇടപാട്.

കമ്പനിയില്‍ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയിലെ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സാങ് യോങ് മോട്ടോര്‍ കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതി നേരത്തെ ഉപേക്ഷിച്ചിരുന്നു. 2019ല്‍ വന്‍നഷ്ടം രേഖപ്പെടുത്തിയ കമ്പനിയെ ലാഭത്തിലാക്കാന്‍ മൂന്നുവര്‍ഷംകൊണ്ട് 30,000 കോടി രൂപ നിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇത് പിന്നീട് ഉപേക്ഷിച്ചു.

കൊറിയന്‍ പങ്കാളികളായ സാങ് യോങിന്റെ ചെറു എസ്.യു.വി ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്‌സ്.യു.വി 300 മഹീന്ദ്ര അവതരിപ്പിച്ചത്. രാജ്യാന്തരതലത്തിലുള്ള മഹീന്ദ്രയുടെ ഉപകമ്പനികളിലൊന്നാണ് സാങ് യോങ് മോട്ടോര്‍.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം സാങ് യോങ് മോട്ടോര്‍ കമ്പനിയുടെ കാറ് വില്പനയില്‍ 21ശതമാനം ഇടിവുണ്ടായിരുന്നു. 84,496 വാഹനങ്ങള്‍മാത്രമാണ് വില്‍ക്കാനായത്. 2021 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 23,800 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കനത്ത കടബാധ്യതയെതുടര്‍ന്ന് പാപ്പരത്ത നടപടിയിലായിരുന്നു കമ്പനി.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nps

1 min

10 ലക്ഷം പുതിയ വരിക്കാര്‍: എന്‍.പി.എസ് കൈകാര്യം ചെയ്യുന്ന ആസ്തി 9 ലക്ഷം കോടിയായി

Apr 8, 2023


Data Science

1 min

മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ ഫെയ്ത്ത് കേളത്തിലും തമിഴ്‌നാട്ടിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Sep 25, 2023


RIL

1 min

നിര്‍മിത ബുദ്ധി, അര്‍ധചാലക മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ റിലയന്‍സ് 

Sep 8, 2023


Most Commented