Photo:Adnan Abidi|REUTERS
ദേശീയ പെന്‍ഷന്‍ പദ്ധതിയായ എന്‍പിഎസ് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി മ്യൂച്വല്‍ ഫണ്ടുകളിലേതുപോലെ എസ്.ഐ.പി മാതൃകയിലുള്ള നിക്ഷേപവും ഉടനെ സ്വീകരിച്ചുതുടങ്ങും.
പദ്ധതി നടപ്പാക്കുന്നതിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(പി.എഫ്.ആര്‍.ഡി.എ). ദസറയ്ക്കുമുമ്പായി പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ മ്യൂച്വല്‍ ഫണ്ടില്‍മാത്രമാണ് എസ്.ഐ.പി നിക്ഷേപ പദ്ധതിയുള്ളത്. ബാങ്കിന് നിര്‍ദേശം നല്‍കിയാല്‍ നിശ്ചിത ഇടവേളകളില്‍ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഓണ്‍ലൈന്‍വഴി നേരിട്ട് നിക്ഷേപംനടത്താനുള്ള അവസരം, അപേക്ഷയൊന്നുംനല്‍കാതെതന്നെ ഓണ്‍ലൈന്‍വഴി നോമിനിയെ മാറ്റാനുള്ള സൗകര്യം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടപ്പാക്കിയതാണ്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംവഴി വരുംദിവസങ്ങളില്‍കൂടുതല്‍ സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകുമെന്ന് എന്‍.എസ്.ഡി.എല്‍ ഇ-ഗവേണന്‍സ് വിഭാഗം എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അമിത് ഷാ പറഞ്ഞു.
SIP in NPS to be launched soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..