ജിയോ പ്ലാറ്റ്‌ഫോംസില്‍ 4,546.8 കോടി രൂപകൂടി നികഷേപിക്കാന്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേയ്ക്ക് തീരുമാനിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളില്‍ 13,640 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനിയിലെത്തിയത്.
അബുദാബിയിലെ മുബാദല ഇന്‍വെസ്റ്റുമെന്റ് കമ്പനി 9,093.6 കോടി നിക്ഷേപിച്ചതിനുപിന്നാലെയാണ് സില്‍വര്‍ ലേയ്ക്കിന്റെ രണ്ടാംഘട്ട നിക്ഷേപമെത്തുന്നത്. സില്‍വര്‍ ലേയ്ക്ക് നേരത്തെ 5,655.75 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇതോടെ ജിയോയിലെത്തുന്ന മൊത്തം വിദേശനിക്ഷേപം 92,202.15 കോടിയായി ഉയര്‍ന്നു.
2021 മാര്‍ച്ചിനകം റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടബാധ്യതയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ 53,125 കോടി രൂപയുടെ അവകാശഓഹരി ഇഷ്യു വന്‍വിജയമാകുകുയും ചെയ്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനുകീഴിലുള്ള പുതുതലമുറ ടെക്‌നോളജിസംരംഭമാണ് ജിയോ പ്ലാറ്റ്‌ഫോംസ്. ഇതിന്റെ ഉപകമ്പനിയായ ജിയോ ഇന്‍ഫോകോമിന് 38.8 കോടി മൊബൈല്‍ വരിക്കാരാണുള്ളത്.
Silver Lake invests another Rs 4546 crore in Jio Platforms
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..