Photo:Gettyimages
മുംബൈ: ഡിജിറ്റൽ ഗോൾഡ്, ക്രിപ്റ്റോ കറൻസി തുടങ്ങി കൃത്യമായ നിയമവ്യവസ്ഥകളില്ലാതെ നടത്തുന്ന ഉത്പന്നവ്യാപാരത്തിന് ഉപദേശങ്ങൾ നൽകുന്നതിൽനിന്ന് സാമ്പത്തിക ഉപദേശക കമ്പനികളെ വിലക്കി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). പുതുനിര ഉത്പന്നങ്ങളായ ക്രിപ്റ്റോ കറൻസി, എൻ.എഫ്.ടി.കൾ, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയവയ്ക്കെല്ലാം ഇതു ബാധകമായിരിക്കും.
രജിസ്റ്റർചെയ്ത ചില നിക്ഷേപ ഉപദേശക കമ്പനികൾ ഇത്തരത്തിലുള്ള ഉത്പന്നങ്ങളിൽ നിക്ഷേപം നടത്തുന്നതിന് മാർഗനിർദേശം നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവെന്ന് സെബി വ്യക്തമാക്കി.
ഇത്തരം നടപടി ശ്രദ്ധയിൽപ്പെട്ടാൽ 1992-ലെ സെബി നിയമപ്രകാരം നടപടിയെടുക്കുമെന്നും സെബി അറിയിച്ചിട്ടുണ്ട്.
സെബി നിർദേശത്തെത്തുടർന്ന് ഡിജിറ്റൽ ഗോൾഡ് വ്യാപാരത്തിന് ഒരുക്കിയ പ്ലാറ്റ്ഫോം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് കഴിഞ്ഞ മാസം പിൻവലിച്ചിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..