..
കൊച്ചി: സീനിയര്‍ ലിവിംഗ് മേഖലയിലെ മുന്‍നിര ബ്രാന്‍ഡായ സീസണ്‍ ടു സീനിയര്‍ ലിവിംഗിന്റെ മൂന്നാമത്തെ സെന്റര്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കാക്കനാട്ട് പ്രവര്‍ത്തനമാരംഭിച്ചു. മറ്റുള്ളവരെ ആശ്രയിക്കാതെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമൂഹ്യ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സ്വയം പര്യാപ്തമായ സംവിധാനമായാണ് സീസണ്‍ ടു ഒരുക്കിയിട്ടുള്ളത്. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രശസ്ത സൗണ്ട് എഞ്ചിനീയറും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ റസൂല്‍ പൂക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതത്തില്‍ നിന്ന് ഒരിക്കലും വിരമിക്കരുത് എന്ന ആശയത്തെ മുന്‍നിര്‍ത്തി മുതിര്‍ന്ന പൗരന്മാര്‍ക്ക് അന്തസോടെയുള്ള ജീവിതം ഒരുക്കുന്ന സീസണ്‍ ടുവിന്റെ സംരംഭം വിപഌവകരമായ മാറ്റമാണുണ്ടാക്കുന്നതെന്നും സംരംഭത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രായമായവര്‍ക്ക് നല്‍കുന്ന ആദരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ പ്രവണതകള്‍ നമ്മുടെ സമൂഹത്തിലും കാണുന്നുണ്ട്. അതിന് പരിഹാരമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിനോദവും സന്തോഷവും നിറഞ്ഞ ജീവിതം ഉറപ്പു നല്‍കുന്ന സീനിയര്‍ ലിവിംഗ് സംരംഭം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റസൂല്‍ പൂക്കുട്ടിയും സീസണ്‍ ടു സീനിയര്‍ ലിവിംഗിന്റെയും എസ്പി ലൈഫ് കെയര്‍ ഗ്രൂപ്പിന്റേയും ചീഫ് ഓപറേറ്റിംഗ് ഓഫീസറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഞ്ജലി നായരും സീസണ്‍ ടു സീനിയര്‍ ലിവിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ബോര്‍ഡ് അംഗവുമായ അനു ചന്ദ്രന്‍ നായരും ഭദ്ര ദീപം തെളിച്ച് മുതിര്‍ന്ന പൗരന്മാരുടെ ആദ്യ സംഘത്തെ വരവേറ്റു. സീസണ്‍ ടു സീനിയര്‍ ലിവിംഗ് കാക്കനാട്ട് കേന്ദ്രം മേധാവി പ്രിയ ദീപക് സ്വാഗതമാശംസിച്ചു. ഉദ്ഘാടന ദിനം അവ്‌സ്മരണീയമാക്കുന്നതിന് മുതിര്‍ന്ന പൗരന്മാരുടെ റെട്രോ തീം ഫാഷന്‍ ഷോയും കലാപരിപാടികളും അരങ്ങേറി. ഫാഷന്‍ ക്വീന്‍ ആയി അഡ്വ. ലീലാ മുകുന്ദനും ഫാഷന്‍ കിംഗ് ആയി ഡോ. നന്ദകുമാറും റണ്ണറപ്പായി ഇന്ദിരാ ശ്രീനിവാസും തിരഞ്ഞെടുക്കപ്പെട്ടു.
24 മണിക്കൂറും ലഭ്യമായ ആരോഗ്യപരിചരണം ,അടിയന്തിര സേവനങ്ങള്‍, ഗതാഗത സൗകര്യം, യാത്രകള്‍, ഹോം നഴ്‌സിംഗ്, ഫിസിയോ തെറാപ്പി സൗകര്യം, ആയുര്‍വേദ ചികിത്സ, ധ്യാനം, യോഗ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. താമസക്കാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അവര്‍ക്കായി പൂര്‍ണമായി ഫര്‍ണിഷ് ചെയ്ത പാര്‍പ്പിടങ്ങളും ഇതോടനുബന്ധിച്ചുണ്ട്. കാക്കനാട്ടെ സെന്റര്‍ ഹ്രസ്വ കാലത്തേക്കോ ആവശ്യമെങ്കില്‍ ദീര്‍ഘമായ കാലയളവിലേക്കോ മുതിര്‍ന്ന പൗരന്മാര്‍ക്ക് എടുക്കാവുന്നതാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഹോം കെയര്‍ സംവിധാനവും, ഡേ കെയര്‍ സൗകര്യവും സീസണ്‍ ടു സെന്ററുകള്‍ നല്‍കുന്നുണ്ട്. ഈ സൗകര്യങ്ങള്‍ കാക്കനാട്ടും ലഭ്യമാണ്. സീസണ്‍ ടു സീനിയര്‍ ലിവിംഗിന്റെ മറ്റു പാര്‍പ്പിട കേന്ദ്രങ്ങളിലേതു പോലെ മുതിര്‍ന്നവരുടെ ശാരീരികവും മാനസികവുമായ സൗഖ്യം മുന്‍ നിര്‍ത്തിയാണ് കാക്കനാട്ടെ സംവിധാനങ്ങളും രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനുചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.
സീസണ്‍ ടുവിന്റെ ആദ്യ രണ്ടു സെന്ററുകള്‍ തിരുവനന്തപുരത്തെ പട്ടത്തും പേട്ടയിലുമാണ്. ആഗോള നിലവാരത്തില്‍ മനോഹരമായി രൂപകല്‍പന ചെയ്ത് പൂര്‍ണമായി ഫര്‍ണിഷ് ചെയ്ത കാക്കനാട് സെന്റില്‍ 70 മുതിര്‍ന്ന പൗരന്‍മാര്‍ക്ക് താമസ സൗകര്യമുള്ള 50 യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ നൂറില്‍പരം യൂണിറ്റുകള്‍ തികയ്ക്കുന്ന സീസണ്‍ ടു , കേരളത്തിന്റെ നഗര പ്രാന്ത പ്രദേശങ്ങളിലേക്കും , മറ്റു സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങളിലേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. 2025 ഓടെ 5000 മുതിര്‍ന്ന പൗരന്മാര്‍ക്ക് താമസിക്കാവുന്ന 100 സെന്റുകള്‍ ഒരുക്കാനുള്ള പദ്ധതിയാണ് സീസണ്‍ ടു വിഭാവനം ചെയ്തിരിക്കുന്നത്.
വൃദ്ധസദനങ്ങളുടെ പരമ്പരാഗത ശൈലിയില്‍ ഒരു പൊളിച്ചെഴുത്താണ് വിരമിക്കലിനു ശേഷവും സജീവമായ ജീവിതത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് സീസണ്‍ ടു സീനിയര്‍ ലിവിംഗ് മുന്നോട്ടു വയ്ക്കുന്നത്. 2011 ല്‍ വൃദ്ധസദനങ്ങളെ ആശ്രയിച്ചിരുന്നത് 19.6 ശതമാനം പേര്‍ മാത്രമായിരുന്നെങ്കില്‍ 2021 ല്‍ ഇത് 26.1 ശതമാനമായി ഉയര്‍ന്നു. 2026 ഓടെ കേരളത്തിലെ വൃദ്ധ ജനങ്ങളുടെ എണ്ണം 83 ലക്ഷത്തില്‍ അധികമായിരിക്കും. ഇന്ത്യയിലാകമാനം 60 കഴിഞ്ഞവരുടെ സംഖ്യ ഇപ്പോഴുള്ള 138 ദശലക്ഷത്തില്‍ നിന്ന് 41 ശതമാനം വര്‍ധിച്ച് 2031 ഓടെ 194 ദശലക്ഷം ആവുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
Content Highlights: season to senior living
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..