അനിൽ അംബാനിക്ക് ആശ്വാസം: തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കുന്നു


റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ആസ്തികൾ 4000 കോടി രൂപയ്ക്ക് ജിയോ ഇൻഫോകോമിന് കൈമാറുന്നതിന് മുന്നോടിയായാണ് ലേബൽ പിൻവലിക്കുന്നത്.

ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ(ആർകോം), റിലയൻസ് ഇൻഫ്രടെൽ എന്നിവയ്ക്ക് ചാർത്തിയ 'തട്ടിപ്പ്' ലേബൽ എസ്ബിഐ നീക്കംചെയ്യുന്നു. ഇതിനായി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ബാങ്ക് സത്യവാങ്മൂലം നൽകി.

റിലയൻസ് ഇൻഫ്രാടെലിന്റെ ആസ്തികൾ റിലയൻസ് ജിയോ വാങ്ങാനിരിക്കെയാണ് എസ്ബിഐയുടെ നീക്കം. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ എസ്ബിഐ തയ്യാറായിട്ടില്ല.

കമ്പനിയെ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അത് നീക്കാതെ ഇൻഫ്രാടെലിന്റെ ആസ്തികൾ വാങ്ങാൻ ജിയോ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. ഏകദേശം 4000 കോടി രൂപയ്ക്കാണ് ജിയോ ആസ്തികൾ വാങ്ങുന്നത്.

തട്ടിപ്പ് കമ്പനി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ വായ്പ തിരിച്ചുലഭിക്കാനുള്ള സാധ്യതകുറയുമെന്നുകണ്ടാണ് എസ്ബിഐ സത്യവാങ്മൂലം നൽകാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.

ആർകോമിന്റെയും മറ്റും അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തിയതിന്റെ കാരണങ്ങളറിയാൻ ഓഡിറ്റ് റിപ്പോർട്ട് കാണണമെന്നാവശ്യപ്പെട്ട് ജിയോ പാപ്പരത്ത കോടതിയെ സമീപിച്ചിരുന്നു.

എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകൾക്കുവേണ്ടിയാണ് ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. 5,500 കോടിയുടെ അനധികൃത ഇടപാടുകളാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്നാണ് തട്ടിപ്പ് വിഭാഗത്തിൽ കമ്പനികളെ ഉൾപ്പെടുത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented