എസ്ബിഐ വായ്പാ പലിശ ഉയര്‍ത്തി: മൂന്നു മാസത്തിനിടെ മൂന്നാമത്തെ വര്‍ധന


ആര്‍ബിഐ റിപ്പോ അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കി(എംസിഎല്‍ആര്‍)യുള്ള നിരക്കിര്‍ 20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തിയത്.

പ്രതീകാത്മകചിത്രം | Photo: Rupak De Chowdhuri Reuters

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എല്ലാ കാലയളവുകളിലുമുള്ള വായ്പ പലിശയില്‍ 20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തി. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ 0.50ശതമാനവും കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.

ആര്‍ബിഐ റിപ്പോ അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കി(എംസിഎല്‍ആര്‍)യുള്ള നിരക്കിര്‍ 20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തിയത്. മൂന്നുമാസത്തിനിടെ മൂന്നാമമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്.

മൂന്നുമാസംവരെയുള്ള എംസിഎല്‍ആര്‍ ഇതോടെ 7.35ശതമാനമായി. ഒരുവര്‍ഷത്തെ 7.70ശതമാനമായും രണ്ടുവര്‍ഷത്തെ 7.90ശതമാനമായും മൂന്നുവര്‍ഷത്തെ നിരക്ക് 8 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഏപ്രിലിനുശേഷം വായ്പാ പലിശയില്‍ 60 ബേസിസ് പോയന്റിന്റെ വര്‍ധനവുണ്ടായി.

Also Read
FREEDOM@40

സമ്പന്നനാകാം: 40-ാംവയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം ...

മെയിലും ജൂണിലും ഓഗസ്റ്റിലുമായി 1.40 ശതമാനമാണ് ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, കാനാറ ബാങ്ക് ഉള്‍പ്പടെയുള്ള ബാങ്കുകളും വായ്പാ പലിശയില്‍ ഇതിനകം ആനുപാതികമായി വര്‍ധനവരുത്തി.

Content Highlights: SBI hikes MCLR for various tenures by 20 bps; third hike in three months


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented