എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മൊബൈൽ ആപ്പായ യോനോവഴി ആദായ നികുതി റിട്ടേൺ സൗജന്യമായി ഫയൽ ചെയ്യാം. ടാക്സ്ടുവിനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബാങ്ക് ട്വീറ്റ് ചെയ്തു.
ഫോം 16, പലിശ വരുമാന സർട്ടിഫിക്കറ്റ്, ടാക്സ് സേവിങ് നടത്തിയതിന്റെ സ്റ്റേറ്റുമെന്റുകൾ, ടിഡിഎസ് വിവരങ്ങൾ, ആധാർ, പാൻ തുടങ്ങിയവയാണ് ഇതിനായി നൽകേണ്ടിവരിക.
എങ്ങനെ റിട്ടേൺനൽകാം
- എസ്ബിഐ യോനോ ആപ്പ് ലോഗിൻ ചെയ്യുക.
- ഷോപ്സ് ആൻഡ് ഓർഡർ മെനുവിൽ ക്ലിക്ക് ചെയ്യുക.
- ടാക്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്-ൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് ടാക്സ്2വിൻവഴി റിട്ടേൺ നടപടികൾ പൂർത്തിയാക്കാം.
കോവിഡ് വ്യാപനത്തെതുടർന്ന് 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 31വരെ നീട്ടിയിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..