.
കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് 2022 ഡിസംബറിൽ അവസാനിച്ച മൂന്നുമാസക്കാലയളവിൽ 156 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 148.25 കോടിയായിരുന്നു ലാഭം. അഞ്ച് ശതമാനമാണ് വർധന. ബാങ്കിന്റെ പ്രവർത്തന ലാഭം 147.55 കോടിയിൽനിന്ന് 193.44 കോടി രൂപയായി.
ബാങ്കിന്റെ ബിസിനസ് 40,000 കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടതായി മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ പ്രളയ് മണ്ഡൽ പറഞ്ഞു.
നിക്ഷേപം 19,056 കോടി രൂപയിൽനിന്ന് 22,664 കോടി രൂപയായും മൊത്തം വായ്പ 14,637 കോടിയിൽനിന്ന് 18,457 കോടി രൂപയായും ഉയർന്നു. സ്വർണ വായ്പകളിൽ മാത്രം 50 ശതമാനത്തിലധികം വർധനയാണ് ഉണ്ടായത്.
Content Highlights: SB Bank standalone net profit rises 5.19%
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..