Photo: Gettyimages
വിദേശത്തെ പണമിടപാടുകള്‍ക്കായി റൂപെ പ്രീ പെയ്ഡ് ഫോറസ്‌ക് കാര്‍ഡുകള്‍ അനുവദിക്കാന്‍ ആര്‍ബിഐ. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. റൂപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്‍ഡുകള്‍ ആഗോളതലത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
വിദേശത്തെ എടിഎമ്മുകള്‍, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റൂപെ പ്രീ ഫോറക്‌സ് കാര്‍ഡുകള്‍ ഇനി ഉപയോഗിക്കാം. ഇതോടെ റൂപെ കാര്‍ഡുകളുടെ സ്വീകാര്യത ആഗോളതലത്തില്‍ വര്‍ധിക്കും.
വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണംവഴിയുമാണ് ഇന്ത്യന്‍ ബാങ്കുകളുടെ റൂപെ കാര്‍ഡിന് ആഗോളതലത്തില്‍ സ്വീകാര്യത ഉറപ്പാക്കുന്നത്.
നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കും ചേര്‍ന്ന് ആഗോളതലത്തില്‍ യുപിഐ, റൂപെ കാര്‍ഡ് ഇടപാടുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
Content Highlights: RuPay forex cards to be issued soon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..