ആറു മാസത്തിനിടെ ശതകോടീശ്വരന്മാര്‍ക്ക് നഷ്ടമായത് 110 ലക്ഷം കോടി


ഇലോണ്‍ മസ്‌കിനും ജെഫ് ബെസോസിനും മാര്‍ക്ക് സക്കര്‍ബര്‍ഗിനും പകുതിയിലേറെ സ്വത്ത് നഷ്ടമായി. 

ഇലോൺ മസ്ക്| Photo: AP

ഗോളതലത്തില്‍ ഓഹരി സൂചികകള്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരന്മാര്‍ക്ക് ആറുമാസത്തിനിടെ നഷ്ടമായത് 110 ലക്ഷം കോടി(1.4 ട്രില്യണ്‍ ഡോളര്‍) രൂപ.

ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ 62 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. ജെഫ് ബെസോസിന്റെ സമ്പത്താകട്ടെ 63 ബില്യണ്‍ കുറഞ്ഞു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വത്തില്‍ പകുതിയിലേറെ അപ്രത്യക്ഷവുമായി.

ലോകത്തെ ഏറ്റവും ധനികരായ 500 പേര്‍ക്ക് 2022ന്റെ ആദ്യപകുതിയില്‍ 1.4 ലക്ഷം കോടി ഡോളറാണ് നഷ്ടമായത്. ചരിത്രത്തില്‍ ആദ്യമായാണ് ശതകോടീശ്വര വിഭാഗത്തിന്റെ സ്വത്തില്‍ കുത്തനെ ഇടിവുണ്ടാകുന്നത്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ ഉത്തേജന നടപടികളുമായി മുന്നോട്ടുപോയതിനെതുടര്‍ന്നാണ് രണ്ടുവര്‍ഷത്തിനിടെ കോടീശ്വരന്മാരുടെ ആസ്തിയില്‍ വന്‍വര്‍ധനവാണുണ്ടായത്.

കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്കുയര്‍ത്താന്‍ തുടങ്ങിയതോടെ ആഗോളതലത്തിലുണ്ടായ മാന്ദ്യഭീതിയും ഓഹരി വിപണികളിലെ തകര്‍ച്ചയും ഇവര്‍ക്ക് തിരിച്ചടിയായി.

ജൂണ്‍വരെയുള്ള പാദത്തില്‍ ടെസ് ലയ്ക്ക് ഏറ്റവും മോശം സാഹചര്യംനേരിടേണ്ടിവന്നു. ഡോട്ട്‌കോം ബബിളിന്റെ ആഘാതത്തിനുശേഷം ആമസോണ്‍ ഡോട്ട്‌കോമും കനത്ത തകര്‍ച്ചനേരിട്ടു.

Also Read
Market Analysis

ഇപ്പോൾ നിക്ഷേപിക്കാം; ഇടത്തരം ചെറുകിട ഓഹരികളിൽ

income tax

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുംമുമ്പ് എ ...

അതി സമ്പന്ന പട്ടികയില്‍ ഒന്നാമതുള്ള ടെസ് ലയുടെ സഹസ്ഥാപകനായ മസ്‌കിന് ഇപ്പോഴും 208.5 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ആമസോണിന്റെ ബെസോസിന് 129.6 ബില്യണ്‍ ഡോളറും. ബ്ലൂംബര്‍ഗ് സൂചിക പ്രകാരം, ഫ്രാന്‍സിലെ ഏറ്റവും ധനികനായ ബെര്‍ണാഡ് അര്‍നോള്‍ട്ട് 128.7 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ മൂന്നാം സ്ഥാനത്താണ്. 114.9 ബില്യണ്‍ സമ്പത്തുള്ള ബില്‍ ഗേറ്റസ് തൊട്ടുപിന്നിലുമുണ്ട്.

96 ബില്യന്‍ ഡോളര്‍ ആസ്തിയുമായി ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ജനുവരിയില്‍ ഇടംനേടിയ ചാങ്‌പെങ് ഷാവോയുടെ ആസ്തിയില്‍ 80 ഡോളര്‍ ഇടിവുണ്ടായി. പ്രമുഖ ക്രിപ്‌റ്റോകറന്‍സി നിക്ഷേപകനായ അദ്ദേഹത്തെ ഡിജിറ്റല്‍ ആസ്തികളിലെ മൂല്യമിടിവാണ് ബാധിച്ചത്.

Content Highlights: Richest billionaires lose $1.4 trillion in worst half ever

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented