Photo:NOAH SEELAM|AFP
ജിയോ പ്ലാറ്റ്‌ഫോംസിന്റെ മാതൃകയില്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിലും നിക്ഷേപം സ്വീകരിക്കാന്‍ മുകേഷ് അംബാനി. ഇതിനായി ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപം നടത്തിയ 13 കമ്പനികളെയും സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്.
കെകെആറുമായി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഈമാസം അവസാനത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെ 15ശതമാനം ഉടമസ്ഥതാവകാശം കൈമാറാനാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്. ഇതിനായി മൊത്തം 63,000 കോടി രൂപയാകും സമാഹരിക്കുക.
ഫേസ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള വന്‍കിട വിദേശകമ്പനികളുമായാണ് ചര്‍ച്ച പുരോഗമിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല.
ഫേസ്ബുക്ക്, എല്‍ കാട്ടര്‍ടണ്‍, പിഐഎഫ്, കെകെആര്‍ ഉള്‍പ്പടെ 13 കമ്പനികളാണ് 20 ബില്യണ്‍ ഡോളര്‍ ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപിച്ചിട്ടുള്ളത്. കമ്പനിയുടെ 30ശതമാനം ഓഹരിയാണ് ഭാവിയില്‍ ഇവര്‍ക്ക് ലഭിക്കുക.
Reliance Retail may go the JPL way; to raise Rs 63,000 cr
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..