പ്രതീകാത്മകചിത്രം | Photo:Punit ParanjpeAFP
മുംബൈ: ഒരുകുടുംബത്തിലെ എല്ലാവര്‍ക്കും ഒരൊറ്റബില്ല് എന്ന ആശയം നടപ്പാക്കി ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാന്‍ പുറത്തിറക്കി.
399 രൂപ മുതലാണ് പ്ലാനുകള്‍ തുടങ്ങുന്നത്. 500 ജിബിവരെ ഉപയോഗിക്കാം. ഇന്ത്യയ്ക്കകത്തും പുറത്തുമായി വൈഫൈ കോളിങ് സൗകര്യവും ലഭിക്കും. സെപ്റ്റംബര്‍ 24 മുതലാണ് ജിയോ സ്‌റ്റോറുകള്‍വഴിയും ഹോം ഡെലിവറിയായും പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ നല്‍കിതുടങ്ങുക.
മികച്ച കണക്ടിവിറ്റി, പരിധിയില്ലാത്ത വിനോദ സാധ്യത, അന്തര്‍ദേശീയ റോമിങ് സൗകര്യം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പ്ലാന്‍.
കുടുംബത്തിന് ഒന്നാകെ 250 രൂപയ്ക്കും കണക് ഷനെടുക്കാനുള്ള സൗകര്യമുണ്ട്. വരിക്കാരാകുന്നവര്‍ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി-ഹോട്‌സ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളും സൗജന്യമായി ലഭിക്കും.
ജിയോ ആപ്പിലൂടെ 650 ലൈവ് ചാനലുകളും, വീഡിയോ കണ്ടെന്റുകലും 300ലധികം ന്യൂസ് പേപ്പറുകളും ലഭ്യമാകും. 399 രൂപയുടെ പ്ലാനിനുപുറമെ, 599 രുപ, 799രുപ, 999 രുപ, 1499 രൂപ എന്നിങ്ങനെയും പ്ലാനുകള്‍ ലഭ്യമാണ്.
Reliance Jio announces new Postpaid Plus plans, starting ₹399


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..