Photo:Gettyimages
2015ൽ ആദ്യഘട്ടമായി പുറത്തിറക്കിയ ഗോൾഡ് ബോണ്ട് തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് വില നിശ്ചയിച്ചു. ഒരു യൂണിറ്റിന് 4,837 രൂപ നിരക്കിലാകും ബോണ്ട് തിരികെ വാങ്ങുക.
മുൻആഴ്ചയിലെ തിങ്കൾ മുതൽ വെള്ളിവരെയുള്ള 0.999 പ്യൂരിറ്റി സ്വർണത്തിന്റെ ക്ലോസിങ് നിരക്കിന്റെ ശരാശരി കണക്കാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്.
ഗ്രാമിന് തുല്യമായ ഒരു യൂണിറ്റിന് 2,684 രൂപ നിരക്കിലായിരുന്നു 2015 നവംബർ 5-20 കാലയളവിൽ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. ഇതുപ്രകാരം 80ശതമാനമാണ് നിക്ഷേപകർക്ക് നേട്ടം ലഭിച്ചത്. വാർഷികാദായമാകട്ടെ 12.5ശതമാനവും.
എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ചുവർഷം പൂർത്തിയാക്കിയാൽ നിക്ഷേപം തിരിച്ചെടുക്കാൻ അനുവദിക്കും. ഇതുപ്രകാരം അഞ്ചുവർഷം പിന്നിട്ട ബോണ്ടുകൾ ആദ്യഘട്ടമായി കഴിഞ്ഞ നവംബറിൽ തിരിച്ചെടുക്കാൻ അനുവദിച്ചിരുന്നു. ഓരോ ആറുമാസം കഴിയുമ്പോഴും അഞ്ചുവർഷം പൂർത്തിയാക്കിയ ബോണ്ടുകൾ പണമാക്കാം.
ഗോൾഡ് ബോണ്ട് വാങ്ങിയ ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ മറ്റ്ഏജൻസികളിലോ അപേക്ഷനൽകിയാൽ പണംതിരികെ ലഭിക്കും. കാലാവധിയെത്തി തിരിച്ചെടുക്കുമ്പോൾ മൂലധനനേട്ടത്തിന് ആദായനികുതി നൽകേണ്ടതില്ല.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..