'വായ്പാ ആപ്പു' കളെ നിയന്ത്രിക്കാൻ ആർബിഐ: പകുതിയിലേറെയും നിയമവിരുദ്ധമെന്ന് കണ്ടെത്തൽ


Money Desk

നിലവിലുള്ള 1,100 ലെൻഡിങ് ആപ്പുകളിൽ 600 എണ്ണത്തിന്റെയും പ്രവർത്തനം നിയമവിരുദ്ധമാണെന്നാണ് സമിതി കണ്ടെത്തിയത്. നിയമവിരുദ്ധ വായ്പാ വിതരണം തടയാൻ നിയമനിർമാണംവേണമെന്ന് സമതി ശുപാർശചെയ്തിട്ടുണ്ട്.

പ്രതീകാത്മകചിത്രം |മാതൃഭൂമി

രാജ്യത്തെ വൻകിട ഫിൻടെക് സ്ഥാപനങ്ങളുടെ ഡിജിറ്റൽ വായ്പ ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ റിസർവ് ബാങ്ക്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ഡിജിറ്റൽ വായ്പകൾ നൽകുന്ന പുതിയ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിനെതുടർന്നാണ് ആർബിഐയുടെ നീക്കം.

മേഖലയിൽ സുതാര്യത കൊണ്ടുവരാനും ഉപഭോക്തൃസംരക്ഷണം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. നിലവിലുള്ള 1,100 ലെൻഡിങ് ആപ്പുകളിൽ 600 എണ്ണത്തിന്റെയും പ്രവർത്തനം നിയമവിരുദ്ധമാണെന്നാണ് സമിതി കണ്ടെത്തിയത്. നിയമവിരുദ്ധ വായ്പാ വിതരണം തടയാൻ നിയമനിർമാണം വേണമെന്ന് സമതി ശുപാർശ ചെയ്തിട്ടുണ്ട്.

ഡിജിറ്റൽ ലെൻഡിങ് മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾക്കൊള്ളിച്ച് സ്വയം നിയന്ത്രിത സംവിധാന(സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷൻ)വും നോഡൽ ഏജൻസിയും രൂപീകരിക്കണം. അടിസ്ഥാന സാങ്കേതിക മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും അതുപാലിച്ചുകൊണ്ട് പ്രവർത്തിക്കുകയുംവേണം.

ഉപയോക്താവ് ആപ്പിൽ നടത്തുന്ന ഓരോകാര്യങ്ങളും ഓഡിറ്റ് ചെയ്യാവുന്ന ലോഗുകളായി സൂക്ഷിക്കണം. ഇന്ത്യയിലുള്ള സർവറുകളിൽ വിവരങ്ങൾ സൂക്ഷിക്കുകയും വേണമെന്നും നിർദേശമുണ്ട്.

ആർബിഐ എക്‌സിക്യുട്ടീവ് ഡയറക്ടർ ജയന്ത് കുമാർ ചെയർമാനായി 2021 ജനുവരി 13നാണ് ഡിജിറ്റൽ ലെൻഡിങ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പഠിക്കാൻ വർക്കിങ് ഗ്രൂപ്പിനെ ആർബിഐ നിയോഗിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented