റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) എന്നിവവഴി പണംകൈമാറാൻ ബാങ്കിതര ഫിൻടെക് സ്ഥാപനങ്ങൾക്കും ആർബിഐ അനുമതി നൽകി.
വായ്പാവലോകന യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ബാങ്കുകൾക്കുമാത്രമാണ് ഇതിന് കഴിഞ്ഞിരുന്നത്.
ഇതോടെ പേ ടിഎം, ഫോൺ പേ പോലുള്ള വാലറ്റുകൾക്കും ഈ സംവിധാനമുപയോഗിച്ച് ബാങ്കുകളിലേയ്ക്കോ മറ്റുവാലറ്റുകളിലേയ്ക്കോ യിപിഐ സംവിധാനമില്ലാതെതന്നെ പണംകൈമാറാൻകഴിയും.
പ്രീ പെയ്ഡ് കാർഡ്, എടിഎം ഓപ്പറേറ്റർമാർ തുടങ്ങിയവർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഒരു ഡിജിറ്റൽ വാലറ്റിൽനിന്ന് മറ്റൊരുവാലറ്റിലേയ്ക്ക് പണംകൈമാറാനും ഇതോടെ കഴിയും.
പേയ്മെന്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ബാലൻസ് പരിധി രണ്ടുലക്ഷമായും ആർബിഐ ഉയർത്തി. നേരത്തെ ഇത് ഒരുലക്ഷം രൂപയായിരുന്നു.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..