.
ആര്‍.പി ഗ്രൂപ്പിന്റെ കോവളത്തെയും അഷ്ടമുടിയിലെയും റാവിസ് ഹോട്ടലുകളുടെ നടത്തിപ്പിനായി ലീല ഹോട്ടല്‍ ഗ്രൂപ്പുമായി ധാരണയായി. ലീല കോവളം എ റാവിസ് ഹോട്ടല്‍, ലീല അഷ്ടമുടി എ റാവിസ് ഹോട്ടല്‍ എന്നായിരിക്കും ഇനി ഇവിടത്തെ ഹോട്ടലുകള്‍ അറിയപ്പെടുക.
റാവിസ് ലീലയുമായി കൈകോര്‍ക്കുന്നതോടെ നാടിന്റെ പ്രകൃതി സൗന്ദര്യവും ഭക്ഷണ ശൈലികളും രുചികളും ആയുര്‍വേദവും എല്ലാം ചേര്‍ന്ന നൂതന ചുവടുവെപ്പിനാണ് തുടക്കമിടുന്നത്.
മെര്‍സിഡസ് ബെന്‍സ് രൂപകല്‍പ്പനചെയ്ത ഏഷ്യയിലെതന്നെ ആദ്യത്തെ എയര്‍ബസ് എച്ച്-145 ഹെലികോപ്റ്റര്‍ ആര്‍.പി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. കോവളം, അഷ്ടമുടി, കോഴിക്കോടുള്ള റാവിസ് കടവ് എന്നീ റിസോര്‍ട്ടുകളിലെ ഹെലിപ്പാടുകളെ ബന്ധിപ്പിച്ചു വിനോദ സഞ്ചാരമേഖലയില്‍ നൂതന സംരഭത്തിന് തയ്യാറെടുക്കുകയാണ് ഗ്രൂപ്പ്.
Content Highlights: Raviz and Leela: A Partnership for Progress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..