കോവിഡ് പ്രതിരോധം; 200 കോടിയുടെ ധനസഹായവുമായി പവര്‍ഗ്രിഡ്


ശമ്പളത്തിന്റെ ഒരു വിഹിതം ധനസഹായമായി നല്‍കാന്‍ പവര്‍ഗ്രിഡ് ജീവനക്കാരും സമ്മതമറിയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ 200 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ്. ഇതിനുപുറമെ, മുടക്കമില്ലാതെ 24 മണിക്കൂര്‍ വൈദ്യുത വിതരണവും പവര്‍ഗ്രിഡ് ഉറപ്പുനല്‍കി.

ധനസഹായത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രിയുടെ കോവിഡ് ദുരന്തനിവാരണ ഫണ്ടിലേക്ക് 130 കോടി രൂപ ഉടന്‍ നിക്ഷേപിക്കും. ബാക്കി പ്രഖ്യാപിച്ചിട്ടുള്ള 70 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം നല്‍കുമെന്നും പവര്‍ഗ്രിഡ് അറിയിച്ചു. അതേസമയം, ശമ്പളത്തിന്റെ ഒരു വിഹിതം ധനസഹായമായി നല്‍കാന്‍ പവര്‍ഗ്രിഡ് ജീവനക്കാരും സമ്മതമറിയിച്ചിട്ടുണ്ട്.

രാജ്യം ലോക്ക് ഡൗണിലേക്ക് അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ തെരുവിലും മറ്റും കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാനും, ശുചിത്വമുറപ്പാക്കുന്നതിനായി സോപ്പ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പവര്‍ഗ്രിഡ് ജീവനക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.

Content Highlights: Power grid Commits 200 Crore Rupees To PM Care Fund


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented