സെയ്ന്റ് ജോര്‍ജ് കുടയുടെയും പോപ്പിയുടെയും സ്ഥാപകനായ സെയ്ന്റ് ജോര്‍ജ് ബേബി(ടി.വി. സ്കറിയ)യുടെ വിയോഗശേഷമുള്ള ആദ്യവര്‍ഷവും പോപ്പി പതിവുതെറ്റിച്ചില്ല. സവിശേഷമായ മൂന്ന് ഉത്പന്നങ്ങളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കായി കുലുക്കി കുടയും ഒപ്പം സൗജന്യമായി കുലുക്കി ബോട്ടിലുമാണ് അവയിലൊന്ന്. സാധാരണ വലുപ്പമുള്ള കുട തുറക്കുമ്പോള്‍ 35 ശതമാനം കൂടുതല്‍ വ്യാസമുള്ള കുടയായി മാറുന്ന എക്സ്റ്റന്‍ഡര്‍ എന്ന പ്രത്യേക കുടയും വിപണിയിലെത്തി. ഇരുചക്രവാഹന യാത്രക്കാര്‍ക്കായി പോപ്പി റെയിന്കോട്ടുമുണ്ട്.
ആധുനികീകരണത്തിലും ഗുണമേന്മ ഉറപ്പാക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത പോപ്പിയുടെ പാരമ്പര്യം തങ്ങള്‍ അതേപടി തുടരുകയാണെന്ന് സെയ്ന്റ് ജോര്‍ജ് ബേബിയുടെ മകന് ഡേവിസ് തയ്യിലും ചെറുമകന് കെവിന് തയ്യിലും അവകാശപ്പെട്ടു. വിപണിവിഹിതത്തിന്റെ മുഖ്യപങ്കു കൈയാളുന്ന മൂന്നുമടക്ക്-അഞ്ചുമടക്ക് കുടകളുടെ ശ്രേണിയിലും പുതിയ ഡിസൈനും സാങ്കേതികതയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
നീളന്കുടകളുടെ വിഭാഗത്തിലും പുതിയ ഡിസൈനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വിപണി വിപുലീകരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലും കര്‍ണാടകയിലും വ്യാപകമായി ഡീലര്‍ഷിപ്പുകള്‍ നല്കി സാന്നിധ്യം കൂട്ടാനും കഴിഞ്ഞെന്ന് അവര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..