പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഗില്‍റ്റ് ഫണ്ട് എന്‍എഫ്ഒ


ഫെബ്രുവരി രണ്ടു മുതല്‍ 16വരെയാണ് ന്യൂ ഫണ്ട് ഓഫര്‍.

.

മുംബൈ: പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഇന്‍ഡക്സ് ഫണ്ട് പുറത്തിറക്കി. പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ്-ഏപ്രില്‍ 2028 എന്ന പേരിലുള്ള ഫണ്ട്, ക്രിസില്‍ ഐ.ബി.എക്സ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 എന്ന അടിസ്ഥാന സൂചികയെ പ്രതിനിധീകരിച്ച് മികച്ച ആദായം നിക്ഷേപകന് നല്‍കാന്‍ ലക്ഷ്യമിടുന്നു.

ഫെബ്രുവരി രണ്ടു മുതല്‍ 16വരെയാണ് ന്യൂ ഫണ്ട് ഓഫര്‍. പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഫിക്സ്ഡ് ഇന്‍കം വിഭാഗം മേധാവി പുനീത് പാല്‍ ആണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 1,000 രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്.

2028 ഏപ്രില്‍ അഞ്ചിന് കാലാവധിയെത്തുന്ന ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റകളില്‍ 98ശതമാനവും ട്രഷറി ബില്ലില്‍ രണ്ട് ശതമാനവുമായിരിക്കും നിക്ഷേപം നടത്തുക. 2027 സെപ്റ്റംബര്‍ ആറിനും 2028 ഏപ്രില്‍ അഞ്ചിനും ഇടയിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ആറു മാസംകൂടുമ്പോള്‍ സൂചിക അവലോകനം ചെയ്ത് പുനഃക്രമീകരണം നടത്തും.

പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ വരുംമാസങ്ങളില്‍ ആദായത്തില്‍ സ്ഥരിത കൈവരുമെന്നാണ് പ്രതീക്ഷ. അതില്‍നിന്ന് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഫണ്ടിനുള്ളത്. സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നി്‌ക്ഷേപം ഉയര്‍ന്ന സുരക്ഷയും വാഗ്ദനംചെയ്യും.

Content Highlights: PGIM India CRISIL IBX Gilt Index - Apr 2028 Fund NFO

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented