പ്രതീകാത്മക ചിത്രം
എന്‍പിഎസ് കൈകാര്യം ചെയ്യുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(പിഎഫ്ആര്‍ഡിഎ) ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അവതരിപ്പിക്കുന്നു.
സര്‍ക്കാരിതര മേഖലയിലുള്ളവര്‍ക്കായി ഓരോ ആസ്തിക്കും മൂന്ന് വ്യത്യസ്ത പെന്‍ഷന്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതയും സമിതി പരിശോധിക്കുന്നുണ്ട്.
ഉറപ്പുള്ള നേട്ടം ലഭിക്കുന്ന പദ്ധതി ആസുത്രണം ചെയ്തുവരുന്നതായി പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ സുപ്രതിം ബന്ദ്യോപാധ്യായ മുംബൈയില്‍ പറഞ്ഞു. സെപ്റ്റംബര്‍ അവസാനത്തോടെ ഇതിന് അന്തിമരൂപം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എത്ര ആദായം നല്‍കാന്‍ കഴിയുമെന്നതുസംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇക്വിറ്റി, കോര്‍പ്പറേറ്റ് കടപ്പത്രം, സര്‍ക്കാര്‍ കടപ്പത്രം, ഇതര ആസ്തികള്‍ എന്നിവയില്‍ നിക്ഷേപം നടത്താന്‍ നിലവില്‍ അവസരമുണ്ട്. അനുപാതം നിശ്ചയിക്കാനോ അതല്ലെങ്കില്‍ ഓട്ടോ സംവിധാനം സ്വീകരിക്കാനോ കഴിയും.
Also Read
2021 ജൂണിലെ 6.10 ലക്ഷം കോടി രൂപയില്‍നിന്ന് 2022 ജൂണ് ആയപ്പോള്‍ എന്‍പിഎസിലെ മൊത്തം ആസ്തി 7.39 ലക്ഷം കോടിയായി.
Content Highlights: PFRDA plans to launch a guaranteed-return scheme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..