പ്രതീകാത്മക ചിത്രം |Photo:AFP
പെട്രോള്‍, ഡീസല്‍ വിലകുതിച്ചുകയറുന്നതിനെട രാജസ്ഥാന്‍ സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി(വാറ്റ്) രണ്ടുശതമാനം കുറച്ചു.
ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേര്‍ത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയും സംസ്ഥാനങ്ങള്‍ വാറ്റും ഇടാക്കുന്നത്. ഒരുലിറ്ററിന്മേല്‍ ഇരട്ടിയിലേറെതുക നികുതിയിനത്തില്‍തന്നെ ഈടാക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ജനങ്ങളുടെമേലുള്ള അധികഭാരംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജ്യസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്രവും നികുതി കുറയക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ് ലോത് ആവശ്യപ്പെട്ടു. ജെയ്പൂരില്‍ ഒരുലിറ്റര്‍ പെട്രോളിന് 92.51 രൂപയും ഡീസലിന് 84.62 രൂപയുമാണ് വില.
Petrol, diesel to get cheaper in Rajasthan after 2% VAT cut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..