
പരീക്ഷണാടിസ്ഥാനത്തിലാണ് ഈജിപ്ഷ്യന്‍ സവാള കൊണ്ടുവന്നത്. എത്തിച്ച 10 ടണ്ണില്‍ 8 ടണ്ണും മൂന്നു ദിവസം കൊണ്ട് വിറ്റു. ഇന്ത്യന്‍ സവാളയെക്കാള്‍ വലിപ്പം മാത്രമല്ല നിറവും ജലാംശവും കൂടുതലാണ് ഈജിപ്ഷ്യന്. മഹാരാഷ്ട്രയിലെ വ്യാപാരി വഴിയാണ് കേരള മാര്‍ക്കറ്റിലേക്കുള്ള വരവ്. 30 കിലോ പാക്കറ്റായാണ് ഈജിപ്ഷ്യന്‍ സവാള എത്തുന്നത്.
ഈജിപ്ഷ്യന്‍ സവാള വന്നതിനാലാണ് പൊതു വിപണിയില്‍ സവാള വില 70 - 75 ല്‍ പിടിച്ചു നിര്‍ത്താനാവുന്നത്. അല്ലെങ്കില്‍ വില 100 - 125 ആകുമായിരുന്നു. വ്യാപാരികളെ സംബന്ധിച്ചിടത്തോളം സവാള, ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി എന്നിവയുടെ വില ഒരു കടയില്‍ കൂടുതലാണെങ്കില്‍ മറ്റിനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിക്കും. ഇറക്കുമതി ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നുണ്ട്.
ഈജിപ്ഷ്യന്‍
- വിലയില്‍ 10 രൂപ വരെ കുറവ്
- 600 ഗ്രാം വരെ തൂക്കം
- നിലത്ത് നിരത്തിയിട്ട് സൂക്ഷിക്കാം. പ്ലാസ്റ്റിക്കില്‍ കെട്ടിവെക്കരുത്
- 900 ഗ്രാം വരെ തൂക്കം ഉണ്ടാകും ഒരുള്ളിക്ക്
- വില ഇന്ത്യന്‍ സവാളയെക്കാള്‍ കുറവായിരിക്കും
- 10 ടണ്‍ ആദ്യ ഘട്ടത്തില്‍ എത്തിക്കാനാണ് എം.എ.ബി. സഹോദരങ്ങളുടെ നീക്കം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..