
Image: UIDAI Website
ആധാര്‍ പിവിസി കാര്‍ഡ് ലഭിക്കാന്‍ ഇനി കുടുംബത്തിലെ ഒരാളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായാലും മതി.
ഡെബിറ്റ് കാര്‍ഡോ, പാന്‍ കാര്‍ഡോ പോലെ പേഴ്സില്‍ സൂക്ഷിക്കുന്നാവുന്ന രീതിയിലാണ് പുതിയ പിവിസി ആധാര്‍കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്.
ദീര്‍ഘകാലം നിലനില്ക്കുന്നതും ഓഫ്ലൈനില് പരിശോധിക്കാന്‍ സൗകര്യമുള്ളതുമാണ് പുതിയ കാര്‍ഡ്. ഓണ്‍ലൈനില്‍ അപേക്ഷിച്ച് 50 രൂപ അടച്ചാല്‍ ആര്‍ക്കും ലഭിക്കും.
ഒടിപി വഴി സ്ഥിരീകരണം ലഭിച്ചശേഷംമാത്രമെ നേരത്തെ കാര്‍ഡ് നല്‍കിയിലുന്നുള്ളൂ. എന്നാല്‍ ഏതെങ്കിലുമൊരു അംഗത്തിന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്കും പിവിസി കാര്‍ഡ് ലഭിക്കാനുള്ള സൗകര്യമാണ് യുഐഡിഎഐ ഒരുക്കിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് അതോറിറ്റി ട്വീറ്റ് ചെയ്തു.
ആധാര്‍ പിവിസി കാര്‍ഡ് സ്വന്തമാക്കാം
- https://residentpvc.uidai.gov.in/order-pvcreprint ഇ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ആധാര്‍ നമ്പറോ വിര്‍ച്വല്‍ ഐഡിന്റിഫിക്കേഷന്‍ നമ്പറോ ഇഐഡിയോ നല്‍കുക.
- ഒടിപി സ്വീകരിക്കാനായി മൊബൈല്‍ നമ്പര്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത നമ്പറോ മറ്റേതെങ്കിലും നമ്പറോ നല്‍കാം.
- രജിസ്റ്റര്‍ ചെയതിട്ടുള്ള മൊബൈല്‍ നമ്പറില്‍മാത്രമാണ് ആധാറിന്റെ 'പ്രിവ്യു' ലഭ്യമാകുക.
- ഒടിപി നല്‍കിയശേഷം ഓണ്‍ലൈനായി പണമടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.
One person can order Aadhaar PVC cards online for whole family, using his mobile number
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..